ETV Bharat / sports

ഇനി പരിശീലക വേഷത്തിൽ; ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ് മോറിസ് - ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ് മോറിസ്

ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റ് ടീമായ ടൈറ്റസിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ക്രിസ് മോറിസ്.

Chris Morris retires from all forms of cricket  Chris Morris retires  South African all-rounder Chris Morris retirement  ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ് മോറിസ്  ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ് വിരമിച്ചു
ഇനി പരിശീലക വേഷത്തിൽ; ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ് മോറിസ്
author img

By

Published : Jan 11, 2022, 4:11 PM IST

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യപിച്ചു. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് 34കാരനായ താരം നീണ്ട 12 വർഷത്തെ കരിയറിന് വിരാമമിട്ടത്. കളിക്കളത്തിൽ നിന്ന് കോച്ചിങിലേക്ക് തിരിയുന്നതിനായാണ് മോറിസ് എല്ലാ ഫോർമാറ്റിൽ നിന്നും വിട പറയാൻ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റ് ടീമായ ടൈറ്റസിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.

'ഞാൻ ഇന്ന് ക്രിക്കറ്റിന്‍റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. എന്‍റെ ഈ യാത്രയിൽ ചെറുതും വലുതുമായി പങ്കുവഹിച്ച എല്ലാവർക്കും നന്ദി. ഇതൊരു രസകരമായ യാത്ര ആയിരുന്നു. ടൈറ്റസിന്‍റെ പരിശീലക വേഷം ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,' മോറിസ് കുറിച്ചു.

2013ൽ ന്യൂസിലൻഡിനെതിരെയായിരുന്നു മോറിസിന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിന്‍റെ അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു താരത്തിന്‍റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം.

ALSO READ: ബംഗ്ലാ കടുവകളെ കിവികള്‍ കൊത്തിപ്പറിച്ചു; രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വി

ദക്ഷിണാഫ്രിക്കയ്‌ക്കായി നാല് ടെസ്റ്റുകളിലും 42 ഏകദിനങ്ങളിലും 23 ടി20യിലും മോറിസ് കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 467 റണ്‍സും 48 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ടി20യിൽ 133 റണ്‍സും 34 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുള്ള താരം ടെസ്റ്റിൽ 12 വിക്കറ്റുകളും 173 റണ്‍സും നേടിയിട്ടുണ്ട്.

ഐപിഎല്ലിൽ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ഓൾറൗണ്ടർമാരിൽ ഒരാൾ കൂടിയാണ് ക്രിസ് മോറിസ്. കഴിഞ്ഞ ലേലത്തിൽ 16.25 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായി കളിച്ച താരം 81 മത്സരങ്ങളിൽ നിന്ന് 618 റൺസും 95 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.