മെല്‍ബണ്‍: ന്യൂസിലൻഡ് മുൻ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ൻ കാൻബറയിലെ ആശുപത്രിയിൽ അതിവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയധമനികൾ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെയ്ൻസിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു.
എന്നാല്‍ നിലവില്‍ താരം ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും കൂടുതൽ വിദഗ്ദ ചികിത്സക്കായി താരത്തെ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്.
also read: മെസി പിഎസ്‌ജിയിലേക്ക്; കരാർ രണ്ട് വര്‍ഷത്തേക്ക്
1989ല്‍ കിവീസിനായി അരങ്ങേറ്റം കുറിച്ച താരം 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 2006ലാണ് 51കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.