മെല്‍ബണ്‍ : ന്യൂസിലാൻഡ് മുൻ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍റെ നില ഗുരുതരമാണെങ്കിലും ചികിത്സകളോട് പ്രതികരിച്ച് തുടങ്ങിയതായി സിഡ്‌നിയിലെ ആശുപത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ 51കാരനായ താരത്തെ പ്രവേശിപ്പിച്ചത്.
നേരത്തേ കാൻബറയിലെ ആശുപത്രിയിലായിരുന്ന താരം ചികിത്സകളോട് പ്രതികരിക്കാതെ വന്നതോടെയാണ് സിഡ്‌നിയിലെത്തിച്ചത്. ഹൃദയധമനികൾ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് താരത്തെ കാൻബറയിലെ ആശുപത്രിയിലെത്തിച്ചത്.
also read: മെസി പാരീസിലെത്തി; ആവേശത്തോടെ വരവേറ്റ് ആരാധകര്‍
തുടര്‍ന്ന് കെയ്ൻസിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. 1989ല്‍ കിവീസിനായി അരങ്ങേറ്റം കുറിച്ച താരം 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 2006ലാണ് 51കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.