കൊളംബോ: ക്യാച്ച് എടുക്കുന്നതിനിടെ പന്ത് കൊണ്ട് ശ്രീലങ്കൻ ഓൾറൗണ്ടർ ചാമിക കരുണരത്‌നെക്ക് നഷ്‌ടമായത് നാല് പല്ലുകൾ. ലങ്കൻ പ്രീമിയർ ലീഗിലെ മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന്‍റെ മുഖത്ത് പന്ത് കൊണ്ടത്. കാൻഡി ഫാൽക്കണ്‍സും ഗോൾ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പല്ലിൽ പന്ത് കൊണ്ട് ചോര പൊടിഞ്ഞെങ്കിലും കരുണരത്നെ ക്യാച്ച് പൂർത്തിയാക്കി. വായിൽ നിറയെ ചോരയുമായാണ് താരം മൈതാനം വിട്ടത്.
-
Chamika Karunaratne lost 3-4 teeth while taking this catch. pic.twitter.com/cvB44921yZ
— Johns. (@CricCrazyJohns) December 8, 2022 " class="align-text-top noRightClick twitterSection" data="
">Chamika Karunaratne lost 3-4 teeth while taking this catch. pic.twitter.com/cvB44921yZ
— Johns. (@CricCrazyJohns) December 8, 2022Chamika Karunaratne lost 3-4 teeth while taking this catch. pic.twitter.com/cvB44921yZ
— Johns. (@CricCrazyJohns) December 8, 2022
ഗ്ലാഡിയേറ്റർ ഇന്നിങ്‌സിന്‍റെ നാലാം ഓവറിൽ വിൻഡീസ് താരം കാർലോസ് ബ്രാത്ത്‌വെയ്‌റ്റിന്‍റെ ഓവറിലായിരുന്നു സംഭവം. ഓവറിൽ നുവാനിദു ഫെർണാണ്ടോ ഉയർത്തിയടിച്ച ഷോട്ടിൽ പിന്നോട്ടോടി ക്യാച്ചെടുക്കുന്നതിനിടെ പന്ത് നേരിട്ട് മുഖത്തേക്ക് വീഴുകയായിരുന്നു. പന്ത് മുഖത്ത് കൊണ്ടെങ്കിലും താരം ക്യാച്ച് മനോഹരമായി പൂർത്തിയാക്കി. പിന്നാലെ മൈതാനം വിട്ട താരത്തെ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം നാല് പല്ലുകൾ നഷ്‌ടപ്പെട്ടു എന്നും, വായിൽ 30 തുന്നലുകൾ ഇടേണ്ടിവന്നുവെന്നും താരം തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. '4 പല്ലുകൾ നഷ്‌ടപ്പെട്ടു, 30 തുന്നലുകളും വേണ്ടിവന്നെങ്കിലും എനിക്ക് ചെറുതായി ചിരിക്കാൻ സാധിക്കുന്നുണ്ട്. പൂർവാധികം ശക്‌തിയോടെ ചിരിച്ചുകൊണ്ട് തന്നെ ഞാൻ തിരിച്ചുവരും. ഉടൻ കാണാം'. മുറിവേറ്റ ചിത്രത്തോടൊപ്പം ചാമിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
-
Chamika Karunaratne has undergone a surgery with 30 stitches!#ChamikaKarunaratne #KandyFalcons #LPL #LPL2022 #LankaPremierLeague @ pic.twitter.com/gc2XytAwC9
— The Batton (@Thebattonmedia) December 8, 2022 " class="align-text-top noRightClick twitterSection" data="
">Chamika Karunaratne has undergone a surgery with 30 stitches!#ChamikaKarunaratne #KandyFalcons #LPL #LPL2022 #LankaPremierLeague @ pic.twitter.com/gc2XytAwC9
— The Batton (@Thebattonmedia) December 8, 2022Chamika Karunaratne has undergone a surgery with 30 stitches!#ChamikaKarunaratne #KandyFalcons #LPL #LPL2022 #LankaPremierLeague @ pic.twitter.com/gc2XytAwC9
— The Batton (@Thebattonmedia) December 8, 2022
അതേസമയം മത്സരം ഫാല്‍ക്കണ്‍സ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗോള്‍ ഗ്ലാഡിയേറ്റേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് 121 റണ്‍സേ നേടിയുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാന്‍ഡി ഫാല്‍ക്കണ്‍സ് വെറും 15 ഓവറില്‍ വിജയ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു. 44 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസായിരുന്നു ടീമിന്‍റെ വിജയ ശില്‍പി.