ETV Bharat / sports

ബൂം ബൂം.. അതിവേഗം 100 വിക്കറ്റുമായി ബുംറ... പിന്നിലാക്കിയത് സാക്ഷാല്‍ കപില്‍ ദേവിനെ

ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഒലി പോപ്പിന്‍റെ കുറ്റി പിഴുതാണ് ബുംറ നിര്‍ണായക നേട്ടം ആഘോഷിച്ചത്.

author img

By

Published : Sep 6, 2021, 8:03 PM IST

Jasprit Bumrah  Ollie Pope  Kapil Dev  ജസ്പ്രീത് ബുംറ  കപില്‍ ദേവ്‌  ഓലി പോപ്പ്
വേഗത്തില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ പേസര്‍; കപിലിനെ പിന്നിലാക്കി ബുംറ

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഒലി പോപ്പിന്‍റെ കുറ്റി പിഴുതാണ് ബുംറ നിര്‍ണായക നേട്ടം ആഘോഷിച്ചത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ 100 വിക്കറ്റ് നേട്ടം. ഇതോടെ 25 ടെസ്റ്റില്‍ നിന്നും 100 വിക്കറ്റ് നേടിയ കപില്‍ ദേവിന്‍റെ റെക്കോഡ് പഴങ്കഥയായി.

28 ടെസ്റ്റില്‍ 100 വിക്കറ്റ്‌ വീഴ്‌ത്തിയ ഇര്‍ഫാന്‍ പത്താനും 29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

എന്നാല്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ പേരിലാണുള്ളത്. വെറും 18 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

also read: 'രഹാനെയുടെ ഫോമില്‍ ആശങ്കയില്ല, പിന്തുണയ്‌ക്കേണ്ട സമയം': ബാറ്റിങ് കോച്ച് വിക്രം റാത്തോർ

അതേസമയം ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച 23ാമത്തെ ഇന്ത്യന്‍ ബൗളറാവാനും ബുംറയ്‌ക്ക് കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.