ETV Bharat / sports

'പ്രായമായി, ഒഴിവാക്കിയത് നന്നായി'; രഹാനയേയും ഇഷാന്തിനേയും ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയതിനെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം - അജിങ്ക്യ രഹാനെ

ടെസ്റ്റ് ടീമില്‍ നിന്നും അജിങ്ക്യ രഹാനെയും ഇശാന്ത് ശര്‍മയെയും ഒഴിവാക്കിയത് സെലക്‌ടര്‍മാരുടെ മികച്ച തീരുമാനമാണെന്നാണ് കരുതുന്നതെന്ന് ബ്രാഡ് ഹോഗ്

Brad Hogg lauds BCCI for axing Ishant Sharma Ajinkya Rahane from Test squad  Brad Hogg on Ishant Sharma  Brad Hogg on Ajinkya Rahane  Ajinkya Rahane  Ishant Sharma  Brad Hogg lauds BCCI  ഇഷാന്ത് ശര്‍മ  അജിങ്ക്യ രഹാനെ  ബ്രാഡ് ഹോഗ്
'പ്രായമായി, ഒഴിവാക്കിയത് നന്നായി'; രഹാനയേയും ഇഷാന്തിനേയും ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയതിനെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം
author img

By

Published : Jun 5, 2022, 4:23 PM IST

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനെയും ഇഷാന്ത് ശര്‍മയെയും ബിസിസിഐ പുറത്താക്കിയിരുന്നു. പകരം യുവ താരങ്ങളായ പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത് എന്നിവരാണ് ടീമില്‍ സ്ഥാനം നേടിയത്. ബിസിസിഐയുടെ ഈ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ബ്രാഡ് ഹോഗ്.

തന്‍റെ യൂടൂബ് ചാനലിലെ ചോദ്യോത്തര വേളയിലാണ് ബ്രാഡ് ഹോഗിന്‍റെ പ്രതികരണം. സമീപകാലത്ത് ഇരുവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് ഹോഗ് പറഞ്ഞു. അനുഭവ സമ്പന്നരായ കളിക്കാര്‍ക്കൊപ്പം യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തി.

'ടെസ്റ്റ് ടീമില്‍ നിന്നും അജിങ്ക്യ രഹാനെയും ഇശാന്ത് ശര്‍മയെയും ഒഴിവാക്കിയത് സെലക്‌ടര്‍മാരുടെ മികച്ച തീരുമാനമാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് പ്രായമാവുകയാണ്, സമീപകാലത്ത് അവരുടെ കഴിവിന്‍റെ ഏറ്റവും മികച്ച പ്രകടനം നടത്താനും കഴിഞ്ഞിട്ടില്ല. യുവതാരങ്ങളെ ടീമിലെടുത്ത് അനുഭവപരിചയമുള്ള താരങ്ങള്‍ക്കൊപ്പം കളിപ്പിക്കുന്നത് ഗുണം ചെയ്യും', ബ്രാഡ് ഹോഗ് പറഞ്ഞു.

'ശ്രേയസ് അയ്യർ വിരാട് കോലിക്കൊപ്പം വര്‍ഷങ്ങളോളം ബാറ്റ് ചെയ്യാന്‍ പോകുന്നു. ഇതവനെ വ്യക്തമായ ഒരു ഗെയിം പ്ലാന്‍ വികസിപ്പിക്കാന്‍ സഹായിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രസിദ്ധ്‌ ക്യഷ്‌ണയുണ്ട്. ബുംറയ്‌ക്കും ഷമിക്കുമൊപ്പം കളിക്കുന്നതിന്‍റെ ഗുണം തീര്‍ച്ചയായും അവന് ലഭിക്കും. അതിനാൽ കളിക്കാരെ റൊട്ടേറ്റ് ചെയ്യാനുള്ള നല്ല നയമാണിത്', ബ്രാഡ് ഹോഗ് വ്യക്തമാക്കി.

also read: "ആ മത്സരത്തില്‍ മനപൂര്‍വം സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു" വെളിപ്പെടുത്തലുമായി ഇതിഹാസ താരം

ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച മത്സരമാണിത്. അഞ്ച് മത്സര പരമ്പരയിലെ നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.