ETV Bharat / sports

IND VS AUS: ലീഡെടുക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഓസീസ്; ഡല്‍ഹിയില്‍ ഇന്ന് രണ്ടാം ദിനം - delhi test

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഇന്ന് അതിഥേയരായ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്‌ പുനരാരംഭിക്കും. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.

border gavaskar trophy  india vs australia  india vs australia 2nd Test Day 2 updates  rohit sharma  KL Rahul  കെഎല്‍ രാഹുല്‍  രോഹിത് ശര്‍മ  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഡല്‍ഹി ടെസ്റ്റ്  delhi test  IND VS AUS
ലീഡെടുക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഓസീസ്
author img

By

Published : Feb 18, 2023, 9:28 AM IST

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത് വമ്പന്‍ ലീഡ്. മത്സരത്തിന്‍റെ ഒന്നാം ദിനമായ ഇന്നലെ ഓസീസിന്‍റെ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13*), കെഎല്‍ രാഹുല്‍ (4*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.

മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ഇരുവര്‍ക്കും മികച്ച കൂട്ടുകെട്ടുയര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും. തുടര്‍ന്ന് വരാനിരിക്കുന്ന ചേതേശ്വര്‍ പുരാജ, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളിലും ഇന്ത്യയ്‌ക്ക് വമ്പന്‍ പ്രതീക്ഷയാണുള്ളത്. മറുവശത്ത് തിരിച്ചടിക്കാനാവും ഓസീസ് ശ്രമം.

ഇന്നലെ ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഓസീസ് 78.4 ഓവറിലാണ് 263 റണ്‍സിന് ഓള്‍ ഔട്ടായത്. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേയും ചേര്‍ന്നാണ് ഓസീസിനെ ഒന്നാം ദിനം തന്നെ എറിഞ്ഞിട്ടത്. അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ, പീറ്റർ ഹാൻഡ്‌സ്‌കോംബ് എന്നിവരുടെ പ്രകടനമാണ് ഓസീസിന് തുണയായത്.

125 പന്തില്‍ 81 റണ്‍സെടുത്ത ഖവാജയാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 142 പന്തില്‍ 72 റണ്‍സെടുത്ത ഹാൻഡ്‌സ്‌കോംബ് പുറത്താവാതെ നിന്നു. ശ്രദ്ധയോടെയാണ് ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ എന്നിവര്‍ തുടങ്ങിയത്. വാര്‍ണര്‍ പ്രതിരോധത്തിലൂന്നിയപ്പോള്‍ ഖവാജയായിരുന്നു സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്.

മികച്ച രീതിയില്‍ ഈ കൂട്ടുകെട്ട് മുന്നേറുന്നതിനിടെ വാര്‍ണറുടെ വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്. സ്‌കോര്‍ 50ല്‍ നില്‍ക്കെ 16ാം ഓവറിന്‍റെ രണ്ടാം പന്തില്‍ മുഹമ്മദ് ഷമിയാണ് വാര്‍ണറെ വീഴ്‌ത്തിയത്. 44 പന്തില്‍ 15 റണ്‍സെടുത്ത വാര്‍ണറെ ഷമി വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.

മൂന്നാമതായെത്തിയ ലബുഷെയ്ന്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അശ്വിന് മുന്നില്‍ വീണു. 25 പന്തില്‍ 18 റണ്‍സെടുത്ത താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഈ സമയം 22.4 ഓവറില്‍ 91 റണ്‍സാണ് ഓസീസ് ടോട്ടലിലുണ്ടായിരുന്നത്.

ഇതേ ഓവറിന്‍റെ അവസാന പന്തില്‍ സ്‌മിത്തിനെയും അശ്വിന്‍ മടക്കിയത് സന്ദര്‍ശകര്‍ക്ക് ഇരട്ടി പ്രഹരമായി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന സ്‌മിത്തിനെ അശ്വിന്‍റെ പന്തില്‍ ശ്രീകര്‍ ഭരത് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഖവാജയും ഹെഡും ചേര്‍ന്ന് 28ാം ഓവറില്‍ ഓസീസിനെ 100 കടത്തി.

എന്നാല്‍ അധികം വൈകാതെ ഹെഡ്‌സിനെ പുറത്താക്കിയ ഷമി ഓസീസിനെ പ്രതിരോധത്തിലാക്കി. 30 പന്തില്‍ 12 റണ്‍സാണ് ഹെഡ്‌സിന് നേടാന്‍ കഴിഞ്ഞത്. പിന്നാലെ ഖവാജയും വീണു. ഈ സമയം 45.5 ഓവറില്‍ അഞ്ചിന് 167 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്.

തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയെ അക്കൗണ്ട് തുറക്കും മുമ്പ് തൊട്ടടുത്ത ഓവറില്‍ തന്നെ അശ്വിന്‍ തിരിച്ച് കയറ്റി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പാറ്റ്‌കമ്മിന്‍സും ഹാൻഡ്‌സ്‌കോംബും ചേര്‍ന്ന് ഓസീസിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. നിര്‍ണായകമായ 59 റണ്‍സാണ് ഇരുവരും ഓസീസ് ടോട്ടലില്‍ ചേര്‍ത്തത്.

കമ്മിന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ഹാൻഡ്‌സ്‌കോംബ് ഒരറ്റത്ത് പിടിച്ച് നിന്നെങ്കിലും ടോഡ് മര്‍ഫി (0), നഥാന്‍ ലിയോണ്‍ (10), മാത്യു കുഹ്‌നെമാൻ (6) എന്നിവര്‍ തിരിച്ച് കയറിയതോടെ ഓസീസ് ഇന്നിങ്‌സിന് തിരശീല വീഴുകയായിരുന്നു.

ALSO READ: 250 വിക്കറ്റുകൾ, അശ്വിന് തൊട്ടുപിന്നില്‍ റെക്കോഡ് നേട്ടവുമായി രവീന്ദ്ര ജഡേജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.