ETV Bharat / sports

IND vs AUS: ഡേവിഡ് വാര്‍ണര്‍ക്ക് കഷ്‌ടകാലം; ഡല്‍ഹി ടെസ്റ്റില്‍ നിന്നും പുറത്ത് - ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി

ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്ത്.

Border Gavaskar Trophy  IND vs AUS  David Warner ruled out of Delhi Test  Matt Renshaw  ഡേവിഡ് വാര്‍ണര്‍  ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  മാറ്റ് റെൻഷോ
ഡേവിഡ് വാര്‍ണര്‍ക്ക് കഷ്‌ടകാലം; ഡല്‍ഹി ടെസ്റ്റില്‍ നിന്നും പുറത്ത്
author img

By

Published : Feb 18, 2023, 11:40 AM IST

ന്യൂഡല്‍ഹി: ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കിത് കഷ്‌ടകാലം. മോശം ഫോമിനൊപ്പം പരിക്കും വലച്ചതോടെ ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്നും വാര്‍ണര്‍ പുറത്തായി. താരത്തിന്‍റെ കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോ ടീമിലെത്തി. പരമ്പരയില്‍ കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട വാര്‍ണറെ ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് വാര്‍ണര്‍ ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ താരത്തിന് സാധിച്ചില്ല. 44 പന്തില്‍ 15 റണ്‍സ് മാത്രം നേടിയ താരത്തെ മുഹമ്മദ് ഷമി വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.

ബാറ്റിങ്ങിനിടെ പലതവണ താരത്തിന് ഏറു കൊള്ളുകയും ചെയ്‌തു. മുഹമ്മദ് സിറാജിന്‍റെ ഒരു പന്ത് കൈമുട്ടില്‍ ഇടിച്ചതിനാല്‍ വാര്‍ണര്‍ വൈദ്യ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെ സിറാജിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് താരത്തിന്‍റെ ഹെല്‍മെറ്റിലും ഇടിച്ചു.

ഇതിന് ശേഷവും വാര്‍ണര്‍ ബാറ്റിങ് തുടരുകയായിരുന്നു. എന്നാല്‍ ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ വാര്‍ണര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് ഇന്നാണ് താരം ഡല്‍ഹി ടെസ്റ്റില്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

നാഗ്‌പൂരിൽ നടന്ന ആദ്യ മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സിൽ ഒരു റൺസും രണ്ടാം ഇന്നിംഗ്‌സിൽ 10 റൺസും മാത്രമാണ് വാർണർ നേടിയത്.

ALSO READ: വിക്കറ്റ് വേട്ടയിൽ ഓസീസിനെതിരെ സെഞ്ച്വറിയുമായി അശ്വിൻ, ബാറ്റുകൊണ്ടും ബോളുകൊണ്ടും റെക്കോഡിട്ട് ജഡേജ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.