ETV Bharat / sports

Bhuvneshwar Kumar On Virat Kohli : ക്രിക്കറ്റ് അല്ലെങ്കില്‍ റസ്‌ലിങ്, അവിടെയും കോലി തിളങ്ങും : ഭുവനേശ്വര്‍ കുമാര്‍ - വിരാട് കോലി ഭുവനേശ്വര്‍ കുമാര്‍

Bhuvneshwar Kumar about Virat Kohli : ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ക്രിക്കറ്റിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ ഡബ്ല്യു ഡബ്ല്യു ഇയില്‍ സൂപ്പര്‍ സ്റ്റാര്‍ ആകുമായിരുന്നെന്നാണ് ഭുവനേശ്വര്‍ കുമാറിന്‍റെ അഭിപ്രായം

Bhuvneshwar Kumar on Virat Kohli  Virat Kohli Alternative Career  Bhuvneshwar Kumar  Bhuvneshwar Kumar about Virat Kohli  Virat Kohli In WWE  Virat Kohli Alternative Career in wwe  Virat Kohli Gautham Gambhir Issue  Virat Kohli Aggression  വിരാട് കോലി  ഭുവനേശ്വര്‍ കുമാര്‍  വിരാട് കോലിയുടെ കരിയറിനെ കുറിച്ച് ഭുവി  വിരാട് കോലി ഭുവനേശ്വര്‍ കുമാര്‍  വിരാട് കോലി ഡബ്ല്യൂ ഡബ്ല്യൂ ഇ
Bhuvneshwar Kumar on Virat Kohli Alternative Career
author img

By

Published : Aug 22, 2023, 12:37 PM IST

മുംബൈ : ക്രിക്കറ്റ് മൈതാനത്ത് എപ്പോഴും അഗ്രസീവായി കാണപ്പെടുന്ന ഇന്ത്യന്‍ താരം ആരാണെന്ന് ചോദിച്ചാല്‍ പലരും ആദ്യം പറയുക വിരാട് കോലിയുടെ (Virat Kohli) പേരായിരിക്കും. ഇന്ത്യയുടേയോ ഐപിഎല്ലില്‍ ആര്‍സിബിയുടേയോ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ക്യാമറക്കണ്ണുകള്‍ വിരാട് കോലിയെ പതിവായി ഒപ്പിയെടുക്കാറുണ്ട് (Virat Kohli Aggression). സ്ലെഡ്‌ജ് ചെയ്യാനെത്തുന്ന എതിര്‍ ടീം താരങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുന്നതും കോലിയുടെ പതിവ് ശൈലിയാണ്.

ഓസീസ് താരങ്ങളുമായി കൊമ്പ് കോര്‍ക്കുന്ന കോലിയേയും ഇംഗ്ലണ്ട് താരങ്ങളുടെ സ്ലെഡ്‌ജിങ്ങിന് മറുപടി കൊടുക്കുന്ന ഇന്ത്യന്‍ താരത്തേയുമെല്ലാം ക്രിക്കറ്റ് ആരാധകര്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. ഐപിഎല്ലിലും സ്ഥിതി മറ്റൊന്നല്ല. ഐപിഎല്‍ 2023ല്‍ (IPL 2023) റോയല്‍ ചലഞ്ചേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Royal Challengers Bangalore vs Lucknow Super Giants In IPL) മത്സരത്തിനിടെ കോലിയും ഗൗതം ഗംഭീറും (Virat Kohli Gautham Gambhir Issue) ഉള്‍പ്പടെയുള്ള താരങ്ങള്‍ തമ്മിലുണ്ടായ ഉരസല്‍ അതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്.

ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ വിരാട് കോലി ക്രിക്കറ്റിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എവിടെ ആയിരിക്കും തന്‍റെ കഴിവ് തെളിയിക്കുക..? ഈ ചോദ്യത്തിന് രസകരമായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar on Virat Kohli Alternative Career). ക്രിക്കറ്റിലേക്ക് വന്നിരുന്നില്ലെങ്കില്‍ വിരാട് ഒരു റസ്‌ലിങ് താരം ആകുമെന്നായിരുന്നു ഭുവിയുടെ അഭിപ്രായം.

'വിരാട് കോലി ക്രിക്കറ്ററായിരുന്നില്ലെങ്കില്‍' : ഇന്ത്യന്‍ ടീമില്‍ മികച്ച ബൗളര്‍ താന്‍ ആണെന്ന് ചിന്തിക്കുന്ന ഒരാളാണ് വിരാട് കോലി. നെറ്റ്സില്‍ ഉള്‍പ്പടെ വിരാട് പന്തെറിയാന്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഭയമാണ്. കാരണം, തന്‍റെ ബൗളിങ് ആക്ഷനിലൂടെ കോലിക്ക് പരിക്ക് പറ്റുമോ എന്നാണ് എല്ലാവരും ചിന്തിക്കുന്നത് (Bhuvneshwar Kumar about Virat Kohli Bowling).

Also Read : Rohit Sharma Virat Kohli Bowling വേണ്ടിവന്നാല്‍ 'ശര്‍മയും വിരാട് കോലിയും' പന്തെറിയുമെന്ന് ഇന്ത്യന്‍ നായകന്‍

ഇന്ന് ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ക്രിക്കറ്റര്‍ അല്ലായിരുന്നുവെങ്കില്‍ വിരാട് കോലി ഡബ്ല്യു ഡബ്ല്യു ഇ (WWE) സൂപ്പര്‍ സ്റ്റാര്‍ ആകുമായിരുന്നു.'- ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. സിയേറ്റ് അവാര്‍ഡ്‌സില്‍ (CEAT Awards) സംസാരിക്കുമ്പോഴായിരുന്നു ഭുവിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.