മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍ ഭുവനേശ്വർ കുമാർ. ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ പേസറെന്ന നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് താരം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഭുവി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ഐപിഎല്ലിൽ 150 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ പേസറാണ് ഭുവനേശ്വര്‍. വെസ്റ്റ്ഇന്‍ഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ(174) ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ (170) എന്നിവരാണ് ഭുവിക്ക് മുന്നേ ഈ നേട്ടം സ്വന്തമാക്കിയത്.
-
ICYMI: Milestone Alert 🚨
— IndianPremierLeague (@IPL) April 17, 2022 " class="align-text-top noRightClick twitterSection" data="
1⃣5⃣0⃣ wickets and counting in #TATAIPL for @BhuviOfficial as he picked up a 3-wicket haul in the first innings 👏👏
Follow the game ➡️ https://t.co/WC7JjTqlLB#PBKSvSRH pic.twitter.com/NHrId3AMMV
">ICYMI: Milestone Alert 🚨
— IndianPremierLeague (@IPL) April 17, 2022
1⃣5⃣0⃣ wickets and counting in #TATAIPL for @BhuviOfficial as he picked up a 3-wicket haul in the first innings 👏👏
Follow the game ➡️ https://t.co/WC7JjTqlLB#PBKSvSRH pic.twitter.com/NHrId3AMMVICYMI: Milestone Alert 🚨
— IndianPremierLeague (@IPL) April 17, 2022
1⃣5⃣0⃣ wickets and counting in #TATAIPL for @BhuviOfficial as he picked up a 3-wicket haul in the first innings 👏👏
Follow the game ➡️ https://t.co/WC7JjTqlLB#PBKSvSRH pic.twitter.com/NHrId3AMMV
അതേസമയം ഇന്ത്യന്‍ സ്‌പിന്നര്‍മാരായ അമിത് മിശ്ര (166), പിയൂഷ് ചൗള (157), യുസ്‌വേന്ദ്ര ചാഹൽ (151), ഹർഭജൻ സിങ് (150) എന്നിവര്‍ നേരത്തെ തന്നെ ഈ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടുണ്ട്. മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിന് ഹൈദരാബാദ് തോല്‍പ്പിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തിയാണ് ഹൈദരാബാദ് മറികടന്നത്. എയ്ഡന്‍ മാര്‍ക്രം (27 പന്തില്‍ 41* റണ്‍സ്), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 35* റണ്‍സ്) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
also read: പോയിന്‍റ് ടേബിൾ കള്ളം പറയുന്നില്ല, മികച്ച പ്രകടനം നടത്താനായില്ലെന്ന് ബുംറ
നേരത്തെ ഭുവനേശ്വറും ഉമ്രാന്‍ മാലിക്കും ചേര്‍ന്നാണ് പഞ്ചാബിനെ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ഉമ്രാന്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. അര്‍ധ സെഞ്ചുറി നേടിയ ലിയാം ലിവിംഗ്സ്റ്റണും (60), ഷാരൂഖ് ഖാനും (28) മാത്രമേ പഞ്ചാബ് നിരയില്‍ ഒരല്‍പ്പം പിടിച്ചുനില്‍ക്കാനായുള്ളൂ.