ETV Bharat / sports

ഇന്ത്യൻ ക്യാമ്പിൽ പിടിമുറുക്കി കൊവിഡ് ; ശാസ്ത്രിക്ക് പിന്നാലെ ഭരത് അരുണിനും, ആര്‍ ശ്രീധറിനും രോഗം - ബിസിസിഐ

രവി ശാസ്ത്രിയോട് അടുത്ത് ഇടപഴകിയതിനാൽ ഇരുവരും ഐസൊലേഷനിലായിരുന്നു.

Bharat Arun  R Sridhar  ഭരത് അരുണ്‍  ആര്‍ ശ്രീധർ  ക്രിക്കറ്റ്  ഇന്ത്യൻ ക്രിക്കറ്റ് ടീം  രവി ശാസ്ത്രി  ഭരത് അരുണിനും, ആര്‍ ശ്രീധറിനും കൊവിഡ്  കൊവിഡ് പരിശോധന  ബിസിസിഐ  റിഷഭ് പന്ത്
ഇന്ത്യൻ ക്യാമ്പിൽ പിടിമുറുക്കി കൊവിഡ് ; ശാസ്ത്രിക്ക് പിന്നാലെ ഭരത് അരുണിനും, ആര്‍ ശ്രീധറിനും രോഗം
author img

By

Published : Sep 7, 2021, 7:12 AM IST

ലണ്ടന്‍: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് പിന്നാലെ ഐസൊലേഷനിലായിരുന്ന രണ്ട് പരിശീലകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവർക്ക് സെപ്റ്റംബർ പത്തിന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് നഷ്ടമാകും.

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ നടക്കുന്നതിനിടെയാണ് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങളെ കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു.

ALSO READ: രവി ശാസ്ത്രിക്ക് കൊവിഡ്, പരിശീലക സംഘത്തിലെ മൂന്ന് പേർ ഐസൊലേഷനില്‍

ഇരുവരെയും കൂടാതെ രവി ശാസ്ത്രിയുമായി അടുത്ത സമ്പര്‍ക്കം ഫിസിയോ നിതിൻ പട്ടേലിനെയും ബിസിസിഐ മെഡിക്കല്‍ സംഘം ഐസൊലേഷനിലാക്കിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും കൊവിഡ് ബാധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.