മുംബൈ: ലോകകപ്പ് ടി20യിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സീനിയർ സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ട് ബിസിസിഐ. സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയെ ഉൾപ്പെടെയാണ് ബിസിസിഐ പുറത്താക്കിയത്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ സെലക്‌ഷൻ പാനലിനെ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം പുതിയ സെലക്‌ടർമാർക്കായുള്ള അപേക്ഷകൾ ബിസിസിഐ ക്ഷണിച്ചു.
2020 ഡിസംബറിലാണ് ചേതൻ ശർമ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാനാകുന്നത്. ദേബാശിഷ് മൊഹന്തി, സുനിൽ ജോഷി, ഹർവീന്ദർ സിങ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ. മലയാളിയായ എബി കുരുവിള കാലാവധി പൂർത്തിയാക്കിയതിനാൽ ഈ വർഷം ഫെബ്രുവരി മുതൽ വെസ്റ്റ് സോണ്‍ സെലക്‌ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
-
🚨NEWS🚨: BCCI invites applications for the position of National Selectors (Senior Men).
— BCCI (@BCCI) November 18, 2022 " class="align-text-top noRightClick twitterSection" data="
Details : https://t.co/inkWOSoMt9
">🚨NEWS🚨: BCCI invites applications for the position of National Selectors (Senior Men).
— BCCI (@BCCI) November 18, 2022
Details : https://t.co/inkWOSoMt9🚨NEWS🚨: BCCI invites applications for the position of National Selectors (Senior Men).
— BCCI (@BCCI) November 18, 2022
Details : https://t.co/inkWOSoMt9
നിലവിൽ 5 സ്ഥാനങ്ങളിലേക്കുള്ള അപേക്ഷയാണ് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്. 5 വർഷം മുൻപ് വിരമിച്ചതും ഏഴ് ടെസ്റ്റ് മത്സരങ്ങളും 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുള്ളതോ, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നവംബർ 28ന് വൈകുന്നേരം ആറ് മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.
2021ലെ ടി20 ലോകകപ്പിൽ ചഹാലിനെ ഒഴിവാക്കി വരുണ്‍ ചക്രവർത്തിയെ ഉൾപ്പെടുത്തിയത് മുതൽ ഒട്ടേറെ വിമർശനപരമായ തീരുമാനങ്ങളായിരുന്നു ചേതൻ ശർമയുടെ നേതൃത്വത്തിൽ കൈക്കൊണ്ടത്. സ്‌പ്ലിറ്റ് ക്യാപ്‌റ്റൻസി എന്ന കാരണം ഉയർത്തിക്കാട്ടി വിരാട് കോലിയുടെ ടെസ്റ്റ് ക്യാപ്‌റ്റൻസി രോഹിതിന് നൽകിയതും വിവാദമായിരുന്നു.