ETV Bharat / sports

രോഹിത് മുംബൈയിലേക്ക് പറന്നു; കുല്‍ദീപ് യാദവ് ടീമില്‍, മൂന്നാം ഏകദിനത്തില്‍ വീണ്ടും മാറ്റവുമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിദഗ്‌ധ ചികിത്സയ്‌ക്കായി മുംബൈയിലേക്ക് മടങ്ങിയതായും ബിസിസിഐ.

BCCI  BCCI on Rohit Sharma s Thumb Injury  Rohit Sharma Injury updates  kuldeep yadav  kuldeep yadav included to Indian team  Deepak Chahar  Kuldeep Sen  ദീപക് ചാഹര്‍  കുല്‍ദീപ് സെന്‍  രോഹിത് ശര്‍മ  രോഹിത് ശര്‍മയ്‌ക്ക് പരിക്ക്  ബിസിസിഐ
രോഹിത് മുംബൈയിലേക്ക് പറന്നു; കുല്‍ദീപ് യാദവ് ടീമില്‍, മൂന്നാം ഏകദിനത്തില്‍ വീണ്ടും മാറ്റവുമായി ഇന്ത്യ
author img

By

Published : Dec 9, 2022, 12:54 PM IST

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനിടെ പരിക്ക് വലയ്‌ക്കുന്ന ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം. മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിദഗ്‌ധ ചികിത്സയ്‌ക്കായി മുംബൈയിലേക്ക് മടങ്ങിയതായും ബിസിസിഐ അറിയിച്ചു.

രോഹിത്തിന് പകരം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാകും മത്സരത്തില്‍ ഇന്ത്യയെ നയിക്കുക. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് കളിക്കുന്നത് സംശയത്തിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട്‌ എടുക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

രോഹിത്തിന് പുറമെ പരിക്കേറ്റ പേസര്‍മാരായ ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവരും പരമ്പരയില്‍ നിന്നും പുറത്തായിട്ടുണ്ട്. ദീപക് ചഹാറിന് ഇടത് തുടയിലെ പേശികള്‍ക്കും കുല്‍ദീപ് സെന്നിന് പുറത്തുമാണ് പരിക്കേറ്റത്. ഇരുവരും ഉടന്‍ തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങിയെത്തും.

അതേസമയം പേസര്‍ ശാര്‍ദുല്‍ താക്കൂറിന് നേരിയ പരിക്കുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ കളിച്ചേക്കും. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യയ്‌ക്ക് പരമ്പര കൈമോശം വന്നിരുന്നു. നാളെ ചിറ്റഗോങ്ങിലാണ് അവസാന ഏകദിനം നടക്കുക.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: കെഎൽ രാഹുൽ (സി, ഡബ്ല്യുകെ), ശിഖർ ധവാൻ, വിരാട് കോലി, രജത് പാടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (ഡബ്ല്യുകെ), ഷഹബാസ് അഹമ്മദ്, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, കുൽദീപ് യാദവ്.

ALSO READ: 'ഇത് ഇന്ത്യന്‍ ടീമല്ല, രാജ്യത്തിനായി കളിക്കുന്നതിലെ അഭിനിവേശം അവര്‍ക്കില്ല'; രോഹിത്തിനെയും സംഘത്തിനെയും നിര്‍ത്തിപ്പൊരിച്ച് മദന്‍ ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.