മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ പ്രധാനികളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, വിരാട് കോലിയും. എന്നാല്‍ ഐപിഎല്ലിലെ മോശം ഫോമിനെത്തുടര്‍ന്ന് ഇരുവര്‍ക്കും നേരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബാറ്റിങ്ങില്‍ ഇരുവരും നിരന്തരം പരാജയപ്പെടുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം.
എന്നാല്‍ ഇരുവരേയും പന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ സീനിയര്‍ ബാറ്റര്‍മാര്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 'രോഹിത്തിന്‍റേയും കോലിയുടേയും ഫോമിനെ കുറിച്ച് എനിക്ക് യാതൊരു ആശങ്കയുമില്ല.
ഇരുവരും വളരെ മികച്ച, വലിയ താരങ്ങളാണ്. ടി20 ലോകകപ്പ് ഏറെ അകലെയാണ്, ടൂര്‍ണമെന്‍റിന് മുമ്പ് ഇരുവരും മികച്ച ഫോമിലേക്കെത്തുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്' ഒരു അഭിമുഖത്തിനിടെ സൗരവ് ഗാംഗുലി പറഞ്ഞു. ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക.
അതേസമയം ഐപിഎല്ലില്‍ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 218 റൺസാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. 18.17 ശരാശരിയിൽ 125.29 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്‍റെ പ്രകടനം. സീസണില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ കഴിയാത്ത താരം ഒരു തവണ പൂജ്യത്തിന് പുറത്തായപ്പോള്‍ അഞ്ച് പ്രാവശ്യം രണ്ടക്കം കാണാതെ മടങ്ങി.
also read: 20-ാം വർഷവും യുണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസഡറായി സച്ചിൻ
മറുവശത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന കോലി മൂന്ന് തവണ ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിയിരുന്നു. കളിച്ച 13 മത്സരങ്ങളില്‍ 19.67 ശരാശരിയിലും 113.46 സ്‌ട്രൈക്ക് റേറ്റിലും 236 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഒരു തവണ മാത്രമാണ് താരത്തിന് അര്‍ധ സെഞ്ചുറി നേടിയത്.