കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി പുതിയ വീട് വാങ്ങി. 40 കോടി രൂപയ്‌ക്ക് ലോവർ റോഡാൻ സ്ട്രീറ്റിലെ ഇരുനില വീടാണ് ഗാംഗുലി സ്വന്തമാക്കിയത്. പഴയ വീട്ടിലാണ് കഴിഞ്ഞ 48 വര്‍ഷവും താരം താമസിച്ചിരുന്നത്.
പുതിയ വീട് വാങ്ങിയതിൽ സന്തോഷമുണ്ടെന്നും എന്നാല്‍ പഴയ വീട് വിടുന്നതില്‍ ദുഃഖമുണ്ടെന്നും ഗാംഗുലി പ്രതികരിച്ചു. ''പുതിയ വീട് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇവിടെ താമസിക്കുന്നത് സൗകര്യപ്രദമാകുമെന്ന് കരുതുന്നു.
-
Sourav Ganguly's new home pic.twitter.com/vGigNQUqjZ
— Akash Kharade (@cricaakash) May 20, 2022 " class="align-text-top noRightClick twitterSection" data="
">Sourav Ganguly's new home pic.twitter.com/vGigNQUqjZ
— Akash Kharade (@cricaakash) May 20, 2022Sourav Ganguly's new home pic.twitter.com/vGigNQUqjZ
— Akash Kharade (@cricaakash) May 20, 2022
എന്നാല്‍ കഴിഞ്ഞ 48 വർഷമായി ഞാൻ താമസിച്ചിരുന്ന സ്ഥലം വിടുകയെന്നത് ഒരല്‍പം പ്രയാസമാണ്.'' ഗാംഗുലി പറഞ്ഞു. അമ്മ നിരുപ ഗാംഗുലി, ഭാര്യ ഡോണ, മകള്‍ സന എന്നിവരുടെ സഹ ഉടമസ്ഥതയിലാണ് ഗാംഗുലി വീട് സ്വന്തമാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
യാത്രാ സൗകര്യങ്ങളുടെ ഭാഗമായാണ് ഗാംഗുലി സെൻട്രൽ കൽക്കട്ടയില്‍ വീടുവാങ്ങിയതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. “അദ്ദേഹം ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ പ്രസിഡന്‍റാണ്, അതിനാല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും പതിവായി യാത്രചെയ്യേണ്ടതുണ്ട്.
ബെഹാലയിൽ നിന്ന് യാത്ര ചെയ്യാൻ സൗരവിന് ബുദ്ധിമുട്ടായിരുന്നു. ധാരാളം ട്രാഫിക്കും ഒരുപാട് ദൂരവും പോകേണ്ടതുണ്ട്. ഇക്കാരണത്താല്‍ തന്നെ സെൻട്രൽ കൊല്‍ക്കത്തയിലെ വസതി അദ്ദേഹത്തിന് സൗകര്യപ്രദമാണ്.“ അദ്ദേഹം വ്യക്തമാക്കി.
ലണ്ടനിലെ നോർത്ത് ഹാരോയിൽ ഒരു അപ്പാർട്ട്മെന്‍റ് സ്വന്തമായുള്ള ഗാംഗുലി ഇതാദ്യമായാണ് കൊല്‍ക്കത്തയില്‍ ഒരു വീട് സ്വന്തമാക്കുന്നത്. അതേസമയം തന്‍റെ പുതിയ വിലാസത്തിലേക്ക് ഗാംഗുലി ഉടന്‍ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.