ETV Bharat / sports

കോലി മാറി, രോഹിത് ഇന്ത്യയുടെ ഏകദിന നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു - ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായാണ് രോഹിതിനെ ഇന്ത്യൻ ഏകദിന ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തത്. ടെസ്റ്റിലും അജിങ്ക്യ രഹാനെയ്ക്ക്‌ പകരം രോഹിതിനെ വൈസ് ക്യാപ്‌റ്റനായി നിയമിച്ചു.

Rohit Sharma new odi captain  BCCI names Rohit Sharma as ODI T20I captain  indias new odi skipper  Test series against SA  indias squad for tests against south africa  rohit test vice captain  രോഹിത് ഇന്ത്യയുടെ ഏകദിന നായകൻ  ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു  രോഹിത് പുതിയ ക്യാപ്‌റ്റൻ
രോഹിത് ഇന്ത്യയുടെ ഏകദിന നായകൻ, ടെസ്റ്റിൽ ഉപനായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു
author img

By

Published : Dec 8, 2021, 9:17 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി രോഹിത് ശർമ്മയെ തെരഞ്ഞെടുത്തു. ഓൾ ഇന്ത്യ സീനിയർ സെലക്‌ഷൻ കമ്മിറ്റിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി പുതിയ ക്യാപ്‌റ്റനെ നിയമിച്ചത്. ടി20 നായകസ്ഥാനം നൽകിയതിന് പിന്നാലെ ഏകദിനത്തിലും കോലിക്ക് പകരം രോഹിതിനെ നായകനാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ടെസ്റ്റിലും അജിങ്ക്യ രഹാനെയ്ക്ക്‌ പകരം രോഹിതിനെ വൈസ് ക്യാപ്‌റ്റനായി നിയമിച്ചു.

അതേസമയം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കായി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുത്. വിരാട് കോലി നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയാണ് വൈസ് ക്യാപ്‌റ്റൻ. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയെക്കിയെങ്കിലും അജിങ്ക്യ രഹാനെ ടീമിൽ ഇടം നേടി. മോശം ഫോമിൽ കളിക്കുന്ന ചേതേശ്വർ പുജാരെയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

  • Squad: Virat Kohli (Capt),Rohit Sharma(vc), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant(wk), Wriddhiman Saha(wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj. pic.twitter.com/6xSEwn9Rxb

    — BCCI (@BCCI) December 8, 2021 " class="align-text-top noRightClick twitterSection" data=" ">

പരിക്ക് മൂലം ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്‌ടമായ കെ എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയപ്പോൾ പരിക്കേറ്റ രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശുഭ്‌മാൻ ഗിൽ എന്നിവർ ടീമിന് പുറത്തായി. അതേസമയം കിവീസിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവിനെ ഒഴിവാക്കി. ഈ മാസം 26ന് സെഞ്ചൂറിയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജനുവരി മൂന്ന് മുതല്‍ വാണ്ടറേഴ്‌സിൽ രണ്ടാം ടെസ്റ്റും 11 മുതല്‍ കേപ്‌ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും.

  • Standby Players: Navdeep Saini, Saurabh Kumar, Deepak Chahar, Arzan Nagwaswalla.#SAvIND

ALSO READ: ICC TEST RANKINGS: ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി മായങ്ക് അഗർവാൾ, അശ്വിനും നേട്ടം

ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ (സഹനായകന്‍), കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്.

റിസർവ് താരങ്ങൾ: നവ്ദീപ് സെയ്‌നി, സൗരഭ് കുമാര്‍, ദീപക് ചാഹര്‍, അര്‍സാന്‍ നാഗ്വാസ്വാല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.