ധാക്ക : ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ഒസ്ട്രേലിയയ്ക്ക് നാണം കെട്ട തോല്‍വി. 60 റണ്‍സിന്‍റെ തര്‍പ്പന്‍ ജയമാണ് ഓസീസിനെതിരെ ബംഗ്ലാദേശ് സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തപ്പോള്‍, ഓസീസ് 13.4 ഓവറില്‍ 62 റണ്‍സിന് അവസാനിച്ചു.
3.4 ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ട് നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനും മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സൈഫുദ്ദീനുമാണ് ഓസീസിനെ തകര്‍ത്തത്. ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.
ക്യാപ്റ്റന്‍ മാത്യു വെയ്ഡ്(22 പന്തില്‍ 22), ബെന്‍ മക്ഡര്‍മോട്ട്(16 പന്തില്‍ 17) എന്നിവര്‍ക്ക് മാത്രമേ ഓസീസ് നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ.
ഡാന്‍ ക്രിസ്റ്റ്യന്‍ (3), മിച്ചല്‍ മാര്‍ഷ്(4), അലക്സ് ക്യാരി(3), മോയിസസ് ഹെന്‍റിക്കസ്(3), ആഷ്ടണ്‍ ടര്‍ണര്‍(1), ആഷ്ടണ്‍ ആഗര്‍(2) ആദം സാംപ (4) എന്നിവര്‍ നിരാശപ്പെടുത്തി.
also read:അഗ്യൂറോയ്ക്ക് പരിക്ക് ; ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി മുഹമ്മദ് നയീം ടോപ് സ്കോററായി. 23 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ മെഹമ്മദുള്ള (19), സൗമ്യ സര്‍ക്കാര്‍ (16) മെഹ്ദി ഹസന്‍ (13), ഷാക്കിബ് അല്‍ ഹസന്‍(11), ആഫിഫ് ഹൊസൈന്‍(10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസ്ട്രേലിയയ്ക്കായി ഡാന്‍ ക്രിസ്റ്റ്യനും നഥാന്‍ എല്ലിസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1ന് ബംഗ്ലാദേശ് സ്വന്തമാക്കുകയും ചെയ്‌തു.