ലണ്ടന്‍: ഐപിഎല്‍ പൂരം അവസാനിച്ചതോടെ ഇന്ത്യ -ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ പോരാട്ടം. കലാശപ്പോരില്‍ പങ്കെടുക്കാനായെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം തന്നെ പരിശീലനം തുടങ്ങി കഴിഞ്ഞു.
-
Axar Patel is confident India can adapt to the quick change in format as they prepare for the #WTC23 final 👊https://t.co/goYZmKSTKs
— ICC (@ICC) May 31, 2023 " class="align-text-top noRightClick twitterSection" data="
">Axar Patel is confident India can adapt to the quick change in format as they prepare for the #WTC23 final 👊https://t.co/goYZmKSTKs
— ICC (@ICC) May 31, 2023Axar Patel is confident India can adapt to the quick change in format as they prepare for the #WTC23 final 👊https://t.co/goYZmKSTKs
— ICC (@ICC) May 31, 2023
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ ഫൈനലിന് വേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ഇവരുടെ പ്രകടനം എങ്ങനെയാകുമെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്. ഇതിനിടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ തങ്ങള്‍ ചുവന്ന ഡ്യൂക്ക് പന്തുകള്‍ ഉപയോഗിച്ച് പരിശീലനം നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ രംഗത്തെത്തിയത്.
കലാശപ്പോരാട്ടത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന്‍റെ ഒരുക്കങ്ങളെ കുറിച്ച് ഐസിസിയോട് സംസാരിക്കുമ്പോഴായിരുന്നു അക്‌സറിന്‍റെ പ്രതികരണം. വൈറ്റ് ബോളില്‍ നിന്നും റെഡ്‌ബോളിലേക്കുള്ള മാറ്റവുമായി ഇന്ത്യന്‍ ടീമിന് അതിവേഗം പൊരുത്തപ്പെടാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അക്‌സര്‍.
'ഐപിഎല്ലിന് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്തും ചുവന്ന പന്ത് ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു. പിന്നാലെ ഐപിഎല്ലിലും റെഡ് ബോള്‍ ഉപയോഗിച്ച് പരിശീലനം നടത്തി.
Also Read : വിജയികൾക്ക് ലഭിക്കുക 1.6 മില്യണ്‍ ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി
എപ്പോള്‍, എങ്ങനെ കളിക്കണമെന്നും എത്ര സമയം ഉണ്ടെന്നും നിങ്ങള്‍ക്കറിയാം. വൈറ്റ് ബോളില്‍ നിന്നും റെഡ് ബോളിലേക്കുള്ള മാറ്റം മാനസികപരമായി അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ അതുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് മതിയായ സമയമുണ്ട്.
ഐപിഎല്‍ യോഗ്യത നേടാന്‍ സാധിക്കാത്തവര്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം ലഭിച്ചു. അതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഇപ്പോഴും തയ്യാറെടുപ്പുകള്‍ നടത്താന്‍ ഞങ്ങള്‍ക്ക് ആവശ്യമായ സമയമുണ്ട്' അക്‌സര്‍ പട്ടേല്‍ വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം പല സംഘങ്ങളായിട്ടായിരുന്നു ഇംഗ്ലണ്ടിലെത്തിയത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും മറ്റ് കോച്ചിങ് സ്റ്റാഫുകള്‍ക്കുമൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദൂല്‍ താക്കൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് ആദ്യം എത്തിയത്. ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായ മുറയ്‌ക്കായിരുന്നു മറ്റ് താരങ്ങളുടെ വരവ്.
Also Read : WTC | കല്യാണം വന്നു, റിതുരാജ് പിന്‍മാറി: രോഹിതിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറന്നത് യശസ്വി ജയ്‌സ്വാള്‍
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേര്‍ന്നത്. റിതുരാജ് ഗെയ്‌ക്‌വാദിന് പകരം ടീമിലുള്‍പ്പെടുത്തിയ യശസ്വി ജയ്‌സ്വാളും രോഹിതിനൊപ്പമുണ്ടായിരുന്നു. രവീന്ദ്ര ജഡേജ, ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് ഷമി, കെഎസ് ഭരത് എന്നിവര്‍ ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്ക്വാഡ് : രോഹിത് ശര്‍മ്മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്.
സ്റ്റാന്‍ഡ് ബെ താരങ്ങള്‍ : യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍