ETV Bharat / sports

ഉമ്രാന്‍ മാലിക്കിനൊപ്പം ആവേശ് ഖാനും, ഇന്ത്യൻ ടീമിന് നെറ്റ്‌സില്‍ പന്തെറിയാൻ യുവതാരങ്ങൾ

author img

By

Published : Oct 12, 2021, 11:02 PM IST

കശ്‌മീരി പേസര്‍ ഉമ്രാന്‍ മാലിക്കിന് ശേഷം ടീമിനൊപ്പം ചേര്‍ക്കുന്ന രണ്ടാമത്തെ പേസറാണ് 24 കാരനായ ആവേശ് ഖാൻ.

Avesh Khan to join Team India  Avesh Khan as net bowler  Avesh Khan  DC's Avesh Khan  Delhi Capitals  T20 World Cup  ആവേശ് ഖാന്‍  ബിസിസിഐ  ഐപിഎല്‍
ആവേശ് ഖാനോട് യുഎഇയിൽ തുടരാൻ ആവശ്യപ്പെട്ട് ബിസിസിഐ

ന്യൂഡല്‍ഹി: ഐപിഎല്ലിന് ശേഷം യുഎയില്‍ തുടരാന്‍ ഡൽഹി ക്യാപിറ്റൽസ് പേസര്‍ ആവേശ് ഖാനോട് ബിസിസിഐ ആവശ്യപ്പെട്ടു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബോളറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കശ്‌മീരി പേസര്‍ ഉമ്രാന്‍ മാലിക്കിന് ശേഷം ടീമിനൊപ്പം ചേര്‍ക്കുന്ന രണ്ടാമത്തെ പേസറാണ് 24 കാരനായ ആവേശ്.

നിലവിൽ നെറ്റ് ബോളറായാണ് ടീമിനൊപ്പം ചേരുന്നതെങ്കിലും സ്‌റ്റാന്‍റ് ബൈ താരമായി ആവേശിന് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലില്‍ 15 മത്സരങ്ങളിൽ നിന്നും 23 വിക്കറ്റ് നേടിയ താരം നിലവിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

also read: ധോണി ഉപദേഷ്‌ടാവായത് പ്രതിഫലം കൈപ്പറ്റാതെയെന്ന് സൗരവ് ഗാംഗുലി

ശരാശരി 140 മുതല്‍ 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന താരം കൂടിയാണ് ആവേശ്. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ടി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് നടക്കുക. ഒക്ടോബര്‍ 24ന് പാകിസ്ഥാനതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.