തിരുവനന്തപുരം: നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തിനും 'മഴ'പ്പൂട്ട്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ഓസ്‌ട്രേലിയയും പിന്നീട് നെതര്‍ലാന്‍ഡ്‌സും ബാറ്റിങിനിറങ്ങിയെങ്കിലും വിടാതെ പിന്തുടര്‍ന്ന മഴയില്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മഴ മൂലം 23 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 166 റണ്‍സ് പിന്തുടരാനായി നെതര്‍ലാന്‍ഡ്‌സ് മറുപടി ബാറ്റിങിനിറങ്ങിയെങ്കിലും 15 ആം ഓവറോടെ മഴ ഓടിയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മറുപടി പറയാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ മുന്നേറ്റ നിരയെ പൂര്‍ണമായും നഷ്‌ടമായി. ഇതോടെ നാലാം ഓവര്‍ അവസാനിക്കെ 15-4 എന്ന സ്‌കോറിലായിരുന്നു നെതര്‍ലാന്‍ഡ്‌സ്. എന്നാല്‍ പിന്നാലെയെത്തിയ കോളിന്‍ അക്കര്‍മാനും നായകന്‍ സ്‌കോട്ട് എഡ്‌വാര്‍ഡ്‌സും നെതര്‍ലാന്‍ഡിനെ നാണംകെട്ട തോല്‍വിയിലേക്ക് വീഴാതെ താങ്ങിനിര്‍ത്തുകയായിരുന്നു. അതേസമയം ഒന്നിനുപിറകെ ഒന്നായി മൂന്ന് താരങ്ങളെ സംപൂജ്യരാക്കി മടക്കി സ്‌റ്റാര്‍ക്കാണ് നെതര്‍ലാന്‍ഡ്‌സിന്‍റെ നട്ടെല്ലൊടിച്ചത്.
മഴ കാരണം ടോസ് വൈകിയ മത്സരം 23 ഓവറുകളാക്കി ചുരുക്കിയാണ് ആരംഭിച്ചത്. ഇതോടെ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കായി സ്‌റ്റീവ് സ്‌മിത്തും ജോഷ് ഇന്‍ഗ്ലിസും ക്രീസിലെത്തി. എന്നാല്‍ രണ്ടാമത്തെ ഓവറിലെ മൂന്നാം പന്തില്‍ ഇംഗ്ലിസിനെ മടക്കി നെതര്‍ലാന്‍ഡ് ഞെട്ടിച്ചു. ടീം സ്‌കോര്‍ വെറും രണ്ട് റണ്‍സ് മാത്രമായിരിക്കെയായിരുന്നു ഇംഗ്ലിസ് സംപൂജ്യനായി മടങ്ങിയത്. എന്നാല്‍ പിന്നാലെയെത്തിയ അലക്‌സ് കാരിയെ ഒപ്പം കൂട്ടി സ്‌മിത്ത് ഓസ്‌ട്രേലിയയെ മുന്നോട്ടു നയിച്ചു.
അങ്ങനെയെരിക്കെ ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ അലക്‌സ് കാരിയെ മടക്കി വാന്‍ ഡര്‍ മെര്‍വേ നിര്‍ണായ ബ്രേക്ക് ത്രൂ നല്‍കി. നേരിട്ട 25 പന്തില്‍ 28 റണ്‍സുമായി നില്‍ക്കവെയാണ് കാരിയെ വാന്‍ ഡര്‍ മെര്‍വേ മടക്കി അയക്കുന്നത്.