ബ്രിസ്‌ബെയ്ന്‍ : ഒന്നാം ആഷസ് ടെസ്റ്റില്‍ പുതിയ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി. അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോഡാണ് ഗാബയില്‍ ഇംഗ്ലണ്ടിനെതിരെ കാരി സ്വന്തം പേരില്‍ കുറിച്ചത്. രണ്ട് ഇന്നിങ്സിലുമായി എട്ട് ക്യാച്ചുകളാണ് താരം എടുത്തത്.
ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് ക്യാച്ചുകളെടുത്ത ഇന്ത്യയുടെ റിഷഭ് പന്തടക്കമുള്ള താരങ്ങള്‍ കാരിക്ക് പിന്നിലായി. ക്രിസ് റീഡ്, ബ്രയാന്‍ ടാബര്‍, ചമര ദുനുസിംഗെ, പീറ്റര്‍ നെവില്‍, അലന്‍ നോട്ട് എന്നിവരാണ് അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് ക്യാച്ചുകളെടുത്ത മറ്റ് താരങ്ങള്‍.
also read: Nathan Lyon: ടെസ്റ്റ് ക്രിക്കറ്റില്‍ നഥാന്‍ ലിയോണിന് 400 വിക്കറ്റ്; ചരിത്ര നേട്ടം
ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡിക്കോക്ക് ഒരു ടെസ്റ്റില്‍ ഒമ്പത് ക്യാച്ചുകളെടുത്തിട്ടുണ്ട്. എന്നാലത് താരത്തിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നില്ല. ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരായാണ് ഡീകോക്ക് തകര്‍പ്പന്‍ പ്രകടനം നടത്തിയത്.