ETV Bharat / sports

തോല്‍വിക്ക് പിന്നാലെ പരിക്കും: ഫിഞ്ചിന് ഏകദിന പരമ്പര നഷ്ടമാകും - ഓസ്ട്രേലിയ

വൈസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീമിന്‍റെ ഭാഗമല്ലാത്തതിനാല്‍ ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും.

Australia vs West Indies  Aaron Finch  ODI series  ആരോണ്‍ ഫിഞ്ച്  ഓസ്ട്രേലിയ  വെസ്റ്റന്‍ഡീസ്
പരിക്ക്: ഫിഞ്ചിന് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും
author img

By

Published : Jul 17, 2021, 3:01 PM IST

സെന്‍റ് ലൂസിയ: വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ തുടര്‍ തോല്‍വികളാല്‍ വലയുന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് ഏകദിന പരമ്പര നഷ്ടാവുമെന്ന് റിപ്പോര്‍ട്ട്. ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങുമ്പോൾ കടുത്ത വേദനയെ തുടർന്ന് താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

വൈസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീമിന്‍റെ ഭാഗമല്ലാത്തതിനാല്‍ ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂലൈ 20നാണ് തുടങ്ങുക. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1ന് വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു. അഞ്ചാം ടി20യില്‍ 16 റണ്‍സിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്.

also read: ഇന്ത്യയുടെ യുവ സംഘം ലങ്കയ്‌ക്കെതിരായ പരമ്പര നേടുമെന്ന് വസീം ജാഫര്‍

ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. 34 പന്തില്‍ 79 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിന് മുതല്‍ക്കൂട്ടായത്. ഓസീസ് നിരയില്‍ 23 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.