ETV Bharat / sports

Australia Vs South Africa Score Updates | തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ഡികോക്ക് ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോർ - SA VS AUS

Australia Vs South Africa first innings | ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസീസിന് 312 റണ്‍സിന്‍റെ വിജയലക്ഷ്യം

Australia Vs South Africa  Cricket World Cup 2023  ഏകദിന ലോകകപ്പ്  ICC Cricket World Cup  ക്വിന്‍റൺ ഡികോക്ക്  Cricket news  sports news  എയ്‌ഡൻ മാർക്രം
Australia Vs South Africa Score updates
author img

By ETV Bharat Kerala Team

Published : Oct 12, 2023, 6:02 PM IST

Updated : Oct 12, 2023, 6:21 PM IST

ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോർ. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 311 റൺസടിച്ചു. ഓപ്പണർ ക്വിന്‍റൺ ഡികോക്കിന്‍റെ സെഞ്ച്വറിയാണ് പ്രോട്ടീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് (Australia Vs South Africa Score Updates).

106 പന്തിൽ 109 റൺസാണ് ഡികോക്ക് അടിച്ചെടുത്തത്. അർധ സെഞ്ച്വറി നേടിയ എയ്‌ഡൻ മാർക്രം (44 പന്തിൽ 56), ടെംബ ബാവുമ (35), വാൻഡർ ഡസൻ(30) എന്നിവരുടെ പ്രകടനവും ടീം സ്‌കോറിൽ നിർണായകമായി. ഓസ്‌ട്രേലിയയ്‌ക്കായി ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ സ്റ്റാർക് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആദം സാംപ, പാറ്റ് കമിൻസ്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

ഓപ്പണർമാരായ ഡികോക്കും ടെംബ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് സഖ്യം പിരിഞ്ഞത്. നായകൻ ബാവുമ പിന്തുണ നൽകി ബാറ്റ് വീശിയപ്പോൾ ഡികോക്കായിരുന്നു കൂടുതൽ അപകടകാരി. ഗ്ലെൻ മാക്‌സ്‌വെൽ എറിഞ്ഞ 20-ാം ഓവറിന്‍റെ നാലാം പന്തിൽ വാർണറിന് പിടി നൽകിയ ബാവുമയാണ് ആദ്യം മടങ്ങിയത്. 55 പന്തിൽ രണ്ട് ഫോറുകൾ സഹിതം 35 റൺസായിരുന്നു സമ്പാദ്യം.

പിന്നാലെ ക്രീസിലെത്തിയ റാസി വാൻഡർ ഡസനെ കൂട്ടുപിടിച്ച ഡികോക്ക് സ്‌കോർ ഉയർത്തി. ടീം സ്‌കോർ 158ൽ നിൽക്കെ ആദം സാംപയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച വാൻഡർ ഡസൻ ലോങ് ഓണിൽ സീൻ ആബട്ടിന്‍റെ കൈയ്യിലൊതുങ്ങി. 30 പന്തിൽ 26 റൺസുമായി മടങ്ങിയ താരം ഏകദിനത്തിൽ 2,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

തുടർന്നെത്തിയ എയ്‌ഡൻ മാർക്രം പതിയെയാണ് തുടങ്ങിയത്. മറുവശത്ത് മത്സരത്തിന്‍റെ 30-ാം ഓവറിൽ പാറ്റ് കമിൻസിനെ സിക്‌സറിന് പറത്തിയ ഡികോക്ക് സെഞ്ച്വറി നേട്ടം ആഘോഷിച്ചു. ലോകകപ്പിൽ ഡികോക്കിന്‍റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലും ദക്ഷിണാഫ്രിക്കൻ താരം നൂറ് കടന്നിരുന്നു.

സെഞ്ച്വറിക്ക് പിന്നാലെ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ ഓവറിൽ ഡികോക്ക് പുറത്തായി. എട്ട് ഫോറുകളും അഞ്ച് സിക്‌സുകളും അടക്കമാണ് ഡികോക്ക് 109 റൺസ് നേടിയത്. പിന്നാലെയെത്തിയ ഹെൻറിച് ക്ലാസനെ കൂട്ടുപിടിച്ച മാർക്രം സ്‌കോറിങ് വേഗത്തിലാക്കി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 66 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. അർധ സെഞ്ച്വറി നേടിയ മാർക്രത്തെ മടക്കിയ കമിൻസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ 27 പന്തിൽ 29 റൺസെടുത്ത ക്ലാസനെ ഹെയ്‌സൽവുഡും പുറത്താക്കി.

അവസാന ഓവറുകളിൽ തകർത്തടിച്ച മാർകോ ജാൻസനും ഡേവിഡ് മില്ലറുമാണ് ടീം സ്‌കോർ 300 കടത്തിയത്. ജാൻസൻ 22 പന്തിൽ 26 റൺസ് നേടിയപ്പോൾ മില്ലർ 17 റൺസുമായി മടങ്ങി. റൺസൊന്നും നേടാതെ കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ പുറത്താകാതെ നിന്നു.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad): മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, അലക്‌സ് കാരി, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബോട്ട്, ആദം സാംപ.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക സ്ക്വാഡ് (Cricket World Cup 2023 South Africa Squad): ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക്, എയ്‌ഡന്‍ മാര്‍ക്രം, റാസി വാന്‍ഡര്‍ ഡസന്‍, ജെറാൾഡ് കോയറ്റ്സീ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസെൻ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി, തബ്രയിസ് ഷംസി, ലിസാദ് വില്യംസ്.

Last Updated : Oct 12, 2023, 6:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.