സിഡ്‌നി : ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ നിരാശപ്പെടുത്തി ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ച വാര്‍ണര്‍ 34 റണ്‍സിന് പുറത്ത് (Australia vs Pakistan 3rd Test). ഓസീസ് ഇന്നിങ്‌സിന്‍റെ 25-ാം ഓവറില്‍ സല്‍മാന്‍ അലി ആഗയുടെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത് (David Warner Farewell Test 1st Innings Score).
സിഡ്‌നിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 313 റണ്‍സാണ് സ്കോര്‍ ചെയ്‌തത്. മുഹമ്മദ് റിസ്‌വാന്‍ (88), ആമിര്‍ ജമാല്‍ (82), സല്‍മാന്‍ അലി ആഗ (53) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി നായകന്‍ പാറ്റ് കമ്മിന്‍സ് പാകിസ്ഥാന്‍റെ അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു (AUS vs PAK 3rd Test 1st Innings Score).
-
The lights are on at the SCG but the players are leaving as the umpires have decided it's too dark.
— cricket.com.au (@cricketcomau) January 4, 2024 " class="align-text-top noRightClick twitterSection" data="
Hopefully a short break in play #AUSvPAK pic.twitter.com/5crLy3uNpB
">The lights are on at the SCG but the players are leaving as the umpires have decided it's too dark.
— cricket.com.au (@cricketcomau) January 4, 2024
Hopefully a short break in play #AUSvPAK pic.twitter.com/5crLy3uNpBThe lights are on at the SCG but the players are leaving as the umpires have decided it's too dark.
— cricket.com.au (@cricketcomau) January 4, 2024
Hopefully a short break in play #AUSvPAK pic.twitter.com/5crLy3uNpB
മത്സരത്തിന്‍റെ ആദ്യ ദിനം തന്നെ ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയ ആറ് റണ്‍സ് മാത്രം നേടിയാണ് കളിയവസാനിപ്പിച്ചത്. പിന്നാലെ, ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ക്കായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 70 റണ്‍സായിരുന്നു.
25-ാം ഓവറിലെ മൂന്നാം പന്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി സല്‍മാന്‍ അലി ആഗ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ആദ്യം മത്സരത്തിന്‍റെ 14-ാം ഓവറില്‍ വാര്‍ണര്‍ പുറത്താകലില്‍ നിന്നും രക്ഷപ്പെട്ടിരുന്നതാണ്. ഒന്നാം സ്ലിപ്പില്‍ സയിം ആയുബ് ക്യാച്ച് നഷ്‌ടപ്പെടുത്തുമ്പോള്‍ 37 പന്തില്‍ 20 റണ്‍സ് മാത്രമായിരുന്നു വാര്‍ണറുടെ സമ്പാദ്യം.
-
David Warner's wicket dented Australia's watchful start on second morning at the SCGhttps://t.co/j2cwPaQ3yI#AUSvPAK #AUSvsPAK pic.twitter.com/dw4I1d8znr
— Cricbuzz (@cricbuzz) January 4, 2024 " class="align-text-top noRightClick twitterSection" data="
">David Warner's wicket dented Australia's watchful start on second morning at the SCGhttps://t.co/j2cwPaQ3yI#AUSvPAK #AUSvsPAK pic.twitter.com/dw4I1d8znr
— Cricbuzz (@cricbuzz) January 4, 2024David Warner's wicket dented Australia's watchful start on second morning at the SCGhttps://t.co/j2cwPaQ3yI#AUSvPAK #AUSvsPAK pic.twitter.com/dw4I1d8znr
— Cricbuzz (@cricbuzz) January 4, 2024
കരിയറിലെ അവസാന മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 112 കളിയില്‍ നിന്നും 44.54 ശരാശരിയില്‍ 8729 റണ്‍സാണ് നേടിയിട്ടുള്ളത്. 26 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും താരത്തിന്‍റെ അക്കൗണ്ടില്‍ ഉണ്ട്.
Also Read : കോലി പറഞ്ഞു, സിറാജ് ചെയ്‌തു; ജാന്‍സന് മടക്ക ടിക്കറ്റ് - വീഡിയോ കാണാം
അതേസമയം, വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ 116-2 എന്ന നിലയിലാണ് നിലവില്‍ ഓസ്‌ട്രേലിയ. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിന് 197 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. മാര്‍നസ് ലബുഷെയ്‌ന്‍ (23) സ്റ്റീവ് സ്മിത്ത് (6) എന്നിവരാണ് നിലവില്‍ ക്രീസില്‍.