ETV Bharat / sports

ആഷസ്: അവസാന വിക്കറ്റില്‍ പൊരുതി നിന്ന് ഇംഗ്ലണ്ട്; ഓസീസിനെതിരായ നാലാം ടെസ്റ്റ് സമനിലയില്‍ - ആഷസ്

അവസാന വിക്കറ്റില്‍ പൊരുതി നിന്ന സ്റ്റുവര്‍ട്ട് ബ്രോഡും (35 പന്തില്‍ 8) ജിമ്മി ആന്‍ഡേഴ്‌സണുമാണ് കളി സമനിലയിലെത്തിച്ചത്.

Ashes 4th Test  Ashes  Australia vs England  Australia vs England, 4th Ashes Test, Day 5 highlights  ആഷസ് നാലാം ടെസ്റ്റ്  ആഷസ്  ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്
ആഷസ്: അവസാന വിക്കറ്റില്‍ പൊരുതി നിന്ന് ഇംഗ്ലണ്ട്; ഓസീസിനെതിരായ നാലാം ടെസ്റ്റ് സമനിലയില്‍
author img

By

Published : Jan 9, 2022, 3:26 PM IST

സിഡ്‌നി: അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവില്‍ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ. ഓസീസ് ഉയര്‍ത്തിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മത്സരത്തിന്‍റെ അവസാന ദിനം 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

സ്‌കോര്‍: ഓസ്‌ട്രേലിയ 416 (8d), 265 (6d) ഇംഗ്ലണ്ട് 294, 270 (9).

വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് അഞ്ചാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 100 പന്തില്‍ 77 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. അവസാന വിക്കറ്റില്‍ പൊരുതി നിന്ന സ്റ്റുവര്‍ട്ട് ബ്രോഡും (35 പന്തില്‍ 8) ജിമ്മി ആന്‍ഡേഴ്‌സണുമാണ് കളി സമനിലയിലെത്തിച്ചത്.

ബെന്‍ സ്റ്റോക്‌സ് 123 പന്തില്‍ 60 റണ്‍സും, ജോണി ബെയര്‍‌സ്റ്റോ 105 പന്തില്‍ 41 റണ്‍സ് നേടി. ഹസീബ് ഹമീദ് (58 പന്തില്‍ 9), ഡേവിഡ് മലാന്‍ (29 പന്തില്‍ 4), ജോ റൂട്ട് (85 പന്തില്‍ 24), ജോസ് ബട്ട്‌ലര്‍ (38 പന്തില്‍ 11), മാര്‍ക്ക് വുഡ് (2 പന്തില്‍ 0), ജാക്ക് ലീച്ച് (34 പന്തില്‍ 26) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

also read: Josh Cavallo | സ്വവർഗാനുരാഗി ആയതിനാൽ അധിക്ഷേപങ്ങൾ നേരിടുന്നു ; വെളിപ്പെടുത്തി ജോഷ് കവല്ലോ

ഓസീസിനായി സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. പാറ്റ് കമ്മിൻസ്, നേഥൻ ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. കാമറോണ്‍ ഗ്രീന്‍, സ്റ്റീവ് സ്‌മിത്ത് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

രണ്ട് വര്‍ഷത്തിന് ശേഷം ഓസീസ് ടീമിലേക്ക് മടങ്ങിയത്തി രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ(137,101*) ഉസ്‌മാന്‍ ഖവാജയാണ് കളിയിലെ താരം. ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പര നിലനിര്‍ത്തിയിട്ടുണ്ട്. അവസാന ടെസ്റ്റ് ഹൊബാര്‍ട്ടില്‍ ജനുവരി 14 മുതല്‍ ആരംഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.