ETV Bharat / sports

Ashes: നാലാം ആഷസില്‍ ഓസീസിന് പതിഞ്ഞ തുടക്കം; ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്‌ടം - ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്

ഡേവിഡ് വാര്‍ണര്‍ (30), മാര്‍കസ് ഹാരിസ് (38), മര്‍നസ് ലബുഷെയന്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

Australia vs England  Ashes 4th Test  ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്  ആഷസ്
Ashes: നാലാം ആഷസില്‍ ഓസീസിന് പതിഞ്ഞ തുടക്കം; ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്‌ടം
author img

By

Published : Jan 5, 2022, 3:14 PM IST

സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിന് ഭേദപ്പെട്ട തുടക്കം. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് ആതിഥേയരുടെ ടോട്ടലിലുള്ളത്. സ്റ്റീവ് സ്‌മിത്ത് (6*), ഉസ്‌മാന്‍ ഖവാജ (4*) എന്നിവരാണ് ക്രീസില്‍.

ഡേവിഡ് വാര്‍ണര്‍ (30), മാര്‍കസ് ഹാരിസ് (38), മര്‍നസ് ലബുഷെയന്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

also read: ബംഗാളിന് വേണ്ടി രഞ്ജി കളിക്കാൻ കായികമന്ത്രി, മനോജ് തിവാരി വീണ്ടും കളത്തിലേക്ക്

സിഡ്‌നിയില്‍ നടക്കുന്ന പിങ്ക് ഡേ ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ ഇതടക്കം ബാക്കിയുള്ള രണ്ട് ടെസ്റ്റുകള്‍ ഇംഗ്ലണ്ടിന് അഭിമാനപ്പോരാട്ടമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.