ലാഹോർ: പാകിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. 115 റണ്‍സിന്‍റെ കൂറ്റം ജയമാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. 22 വർഷത്തിന് ശേഷം പാകിസ്ഥാൻ മണ്ണിൽ ടെസ്റ്റ് പരമ്പര എന്ന നേട്ടവും ഓസ്‌ട്രേലിയ വിജയത്തോടെ സ്വന്തമാക്കി. മത്സരത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിൽ കലാശിച്ചിരുന്നു. സ്കോർ: ഓസ്ട്രേലിയ 391, 227-3, പാകിസ്ഥാൻ 268, 235.
-
Australia register a historic victory in Pakistan 🙌
— ICC (@ICC) March 25, 2022 " class="align-text-top noRightClick twitterSection" data="
They win the third Test by 115 runs and take the series 1-0.#WTC23 | https://t.co/k7Mg7Onz5c pic.twitter.com/v1W2mpVgrz
">Australia register a historic victory in Pakistan 🙌
— ICC (@ICC) March 25, 2022
They win the third Test by 115 runs and take the series 1-0.#WTC23 | https://t.co/k7Mg7Onz5c pic.twitter.com/v1W2mpVgrzAustralia register a historic victory in Pakistan 🙌
— ICC (@ICC) March 25, 2022
They win the third Test by 115 runs and take the series 1-0.#WTC23 | https://t.co/k7Mg7Onz5c pic.twitter.com/v1W2mpVgrz
351 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ അവസാന ദിനം വിക്കറ്റ് നഷ്‌ടമില്ലാതെ 77 റണ്‍സെന്ന നിലയിലാണ് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ ഓസീസ് ബൗളർമാക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാക് ബാറ്റർമാർക്കായില്ല. പാക് നിരയിൽ അസ്‌ഹർ അലി (70), ബാബർ അസം (55) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്.
രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയക്ക് വേണ്ടി സ്‌പിന്നർ നഥാൻ ലിയോണ്‍ 5 വിക്കറ്റും, നായകൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും വീഴ്‌ത്തി. പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ നിന്ന് 301 റണ്‍സ് നേടി തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഓസീസിന്‍റെ ഉസ്മാന്‍ ഖവാജയാണ് പരമ്പരയുടെ താരം.
ALSO READ: IPL 2022: ഐപിഎല്‍ പൂരത്തിന് കൊടിയേറ്റം; ഇനി കുട്ടിക്രിക്കറ്റിലെ താരപ്പോരിന്‍റെ ദിനരാത്രങ്ങൾ
പാക്കിസ്ഥാനില്‍ ഓസ്ട്രേലിയയുടെ മൂന്നാം പരമ്പര നേട്ടമാണിത്. 1959-60ല്‍ റിച്ചി ബെനാഡിന്‍റെ നേതൃത്വത്തിലും 1998-99ല്‍ മാര്‍ക്ക് ടെയ്‌ലറുടെ നേതൃത്വത്തിലുമായിരുന്നു ഓസ്ട്രേലിയയുടെ മറ്റ് പരമ്പര നേട്ടങ്ങള്‍. 2011ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ശേഷം ഏഷ്യയില്‍ ഓസീസിന്‍റെ ആദ്യ പരമ്പര നേട്ടം കൂടിയാണിത്.