സിഡ്‌നി : ഇന്ത്യക്കെതിരായവനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവസാന പന്തിൽ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യ ഉയർത്തിയ 274 റണ്‍സ് എന്ന കൂറ്റൻ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. ഇന്ത്യക്കെതിരെ തുടർച്ചയായ രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് സ്വന്തമാക്കി.
ഏകദിനത്തിൽ ഓസ്ട്രേലിയയുടെ തുടർച്ചയായ 26-ാം വിജയമാണിത്. സെഞ്ചുറി നേടിയ ബേത്ത് മൂണിയുടേയും അര്‍ധ സെഞ്ചുറി നേടിയ ടഹ്ലിയ മക്ഗ്രാത്തിന്‍റെയും മികവിലാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. നേരത്തെ 84 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടേയും 44 റണ്‍സ് നേടിയ റിച്ച ഘോഷിന്‍റെയും മികവിലാണ് ഇന്ത്യ 274 എന്ന മികച്ച സ്കോറിലേക്ക് എത്തിയത്.
-
AUSTRALIA WIN A THRILLER!
— ICC (@ICC) September 24, 2021 " class="align-text-top noRightClick twitterSection" data="
Their ODI streak is well and truly alive as they chase down 275 on the last ball. https://t.co/PWbQVjuCNo | #AUSvIND pic.twitter.com/OgvnAMe5It
">AUSTRALIA WIN A THRILLER!
— ICC (@ICC) September 24, 2021
Their ODI streak is well and truly alive as they chase down 275 on the last ball. https://t.co/PWbQVjuCNo | #AUSvIND pic.twitter.com/OgvnAMe5ItAUSTRALIA WIN A THRILLER!
— ICC (@ICC) September 24, 2021
Their ODI streak is well and truly alive as they chase down 275 on the last ball. https://t.co/PWbQVjuCNo | #AUSvIND pic.twitter.com/OgvnAMe5It
-
What a match 🙌#AUSvIND pic.twitter.com/cxlAi9k967
— ICC (@ICC) September 24, 2021 " class="align-text-top noRightClick twitterSection" data="
">What a match 🙌#AUSvIND pic.twitter.com/cxlAi9k967
— ICC (@ICC) September 24, 2021What a match 🙌#AUSvIND pic.twitter.com/cxlAi9k967
— ICC (@ICC) September 24, 2021
ജുലൻ ഗോസ്വാമി എറിഞ്ഞ അവസാന ഓവറിൽ 13 റണ്‍സായിരുന്നു ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന പന്തിൽ വേണ്ടിയിരുന്ന മൂന്ന് റണ്‍സിനായി പരിശ്രമിച്ച നിക്കോള കാരി ക്യാച്ച് ഔട്ട് ആയതോടെ ഇന്ത്യ വിജയാഘോഷം തുടങ്ങിയെങ്കിലും അമ്പയർ അത് നോ ബോൾ വിധിച്ചു. ഇതോടെ വീണ്ടും അവസരം ലഭിച്ച ഓസീസ് അവസാന പന്തിൽ രണ്ട് റണ്‍സ് ഓടിയെടുത്ത് വിജയവും പരമ്പരയും സ്വന്തമാക്കുകകയായിരുന്നു.
-
Scenes from Mackay 📸#AUSvIND pic.twitter.com/xgRWsvnQBM
— ICC (@ICC) September 24, 2021 " class="align-text-top noRightClick twitterSection" data="
">Scenes from Mackay 📸#AUSvIND pic.twitter.com/xgRWsvnQBM
— ICC (@ICC) September 24, 2021Scenes from Mackay 📸#AUSvIND pic.twitter.com/xgRWsvnQBM
— ICC (@ICC) September 24, 2021
ALSO READ : IPL 2021; ആവേശപ്പോരാട്ടത്തിൽ ചെന്നൈക്ക് ടോസ്, ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു