ETV Bharat / sports

Asia Cup Super 4 Srilanka vs Bangladesh : ബോളര്‍മാര്‍ കളിച്ചു, സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് ജയം ; ബംഗ്ലാദേശ് സാധ്യതകള്‍ തുലാസില്‍ - ഏഷ്യ കപ്പ് സൂപ്പര്‍ 4

Srilanka Beat Bangladesh in Asia Cup Super 4 : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക് ജയം. ആതിഥേയര്‍ മത്സരം സ്വന്തമാക്കിയത് 21 റണ്‍സിന്.

Asia Cup  Asia Cup Super 4  Asia Cup Super 4 Srilanka vs Bangladesh  Srilanka vs Bangladesh Match Result  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് സൂപ്പര്‍ 4  ശ്രീലങ്ക vs ബംഗ്ലാദേശ്
Asia Cup Super 4 Srilanka vs Bangladesh
author img

By ETV Bharat Kerala Team

Published : Sep 10, 2023, 8:11 AM IST

കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ (Asia Cup Super 4) ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ശ്രീലങ്ക (Srilanka vs Bangladesh Match Result). ഏറെ നിര്‍ണായകമായ മത്സരത്തില്‍ ലങ്കയോടെ 21 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ ബംഗ്ലാദേശിന്‍റെ ഏഷ്യ കപ്പ് മോഹങ്ങളും തുലാസിലായി (Srilanka vs Bangladesh Score). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ശ്രീലങ്ക 257 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് 236 റണ്‍സ് നേടാനെ സാധിച്ചുള്ളു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് ജയമൊരുക്കിയത്. ദസുന്‍ ഷണക, മതീഷ പതിരണ, മഹീഷ് തീക്ഷ്‌ണ എന്നിവര്‍ ലങ്കയ്‌ക്കായി മൂന്ന് വീതം വിക്കറ്റുകളാണ് നേടിയത്.

258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് മത്സരത്തില്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാല്‍, തുടക്കം കൃത്യമായി മുതലെടുക്കാന്‍ ബംഗ്ലാ നിരയില്‍ ആര്‍ക്കും സാധിച്ചില്ല. മുഷ്‌ഫീഖര്‍ റഹീം (28), ക്യാപ്‌റ്റൻ ഷക്കിബ് അല്‍ ഹസന്‍ (3) ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ നിറം മങ്ങിയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

97 പന്തില്‍ 82 റണ്‍സ് നേടി തൗഹിദ് ഹൃദോയ് ടീമിന് പ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും അവര്‍ക്ക് ജയത്തിലേക്ക് എത്താനായിരുന്നില്ല. ആദ്യ വിക്കറ്റില്‍ 55 റണ്‍സ് നേടിയ ബംഗ്ലാദേശ് പിന്നീടാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. 12-ാം ഓവറില്‍ മെഹദി ഹസനെ (28) മടക്കി ദസുന്‍ ഷണകയാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

പിന്നാലെ, മുഹമ്മദ് നയിം (21), ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (15) എന്നിവരും മടങ്ങിയതോടെ 83-4 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണു. മുഷ്‌ഫീഖറും തൗഹിദും ചേര്‍ന്നാണ് ടീമിനെ 150 കടത്തിയത്. 38-ാം ഓവറില്‍ മുഷ്‌ഫീഖറിനെ വീഴ്‌ത്തി ഷണക വീണ്ടും ലങ്കയുടെ രക്ഷകനായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടിയാണ് ലങ്ക മത്സരത്തിന്‍റെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കിയത്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക സധീര സമരവിക്രമയുടെയും കുശാല്‍ മെന്‍ഡിസിന്‍റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് 9 വിക്കറ്റ് നഷ്‌ടത്തില്‍ 257 റണ്‍സിലേക്കെത്തിയത്. ലങ്കന്‍ ടോപ്‌ സ്‌കോററായ സമരവിക്രമ 72 പന്ത് നേരിട്ട് 93 റണ്‍സ് നേടിയാണ് പുറത്തായത്.

കുശാല്‍ മെന്‍ഡിസ് 73 പന്തില്‍ 50 റണ്‍സ് നേടി. ബംഗ്ലാദേശിനായി ഹസന്‍ മുഹമ്മദും ടസ്‌കിന്‍ അഹമ്മദും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

Also Read : IND vs PAK Asia Cup 2023 Weather Report: ഇന്ത്യ - പാകിസ്ഥാന്‍ പോര് നാളെ; വീണ്ടും ആശങ്കയായി കാലാസ്ഥ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.