ലാഹോര്‍ : ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ (Asia Cup Super 4) പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയവുമായി പാകിസ്ഥാന്‍ (Pakistan vs Bangladesh). സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ബാബര്‍ അസമും (Babar Azam) സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം 63 പന്ത് ശേഷിക്കെ ആയിരുന്നു പാകിസ്ഥാന്‍ മറികടന്നത് (Pakistan vs Bangladesh Match Result).
ഓപ്പണര്‍ ഇമാം ഉല്‍ ഹഖിന്‍റെയും (Imam Ul Haq) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍റെയും (Mohammad Rizwan) അര്‍ധസെഞ്ച്വറി പ്രകടനമാണ് മത്സരത്തില്‍ പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 84 പന്തില്‍ 78 റണ്‍സ് നേടിയ ഇമാം ഉല്‍ ഹഖ് ആണ് പാക് ടോപ് സ്‌കോറര്‍ (Imam Ul Haq Half Century Against Bangladesh). നാലാമനായി ക്രീസിലെത്തിയ മുഹമ്മദ് റിസ്വാന്‍ 79 പന്തില്‍ പുറത്താകാതെ 63 റണ്‍സ് നേടി.
-
Pakistan sign off their home leg of #AsiaCup2023 in style with a comfortable win over Bangladesh 💪
— ICC (@ICC) September 6, 2023 " class="align-text-top noRightClick twitterSection" data="
📝 #PAKvBAN: https://t.co/p8sERaWRSR pic.twitter.com/o8XCPK4bCk
">Pakistan sign off their home leg of #AsiaCup2023 in style with a comfortable win over Bangladesh 💪
— ICC (@ICC) September 6, 2023
📝 #PAKvBAN: https://t.co/p8sERaWRSR pic.twitter.com/o8XCPK4bCkPakistan sign off their home leg of #AsiaCup2023 in style with a comfortable win over Bangladesh 💪
— ICC (@ICC) September 6, 2023
📝 #PAKvBAN: https://t.co/p8sERaWRSR pic.twitter.com/o8XCPK4bCk
പാക് നായകന്‍ ബാബര്‍ അസം 17 റണ്‍സ് നേടി പുറത്തായി. 20 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് പുറത്തായ മറ്റൊരു പാക് ബാറ്റര്‍. സല്‍മാന്‍ അഗ (12) റിസ്വാനൊപ്പം പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് പ്രതീക്ഷിച്ച രീതിയില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തകര്‍ച്ചയോടെ ആയിരുന്നു അവരുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് തന്നെ ആദ്യ വിക്കറ്റായി ഓപ്പണര്‍ മെഹദി ഹസനെ (Mehidy Hasan) അവര്‍ക്ക് നഷ്‌ടമായിരുന്നു.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ പാക് യുവ പേസര്‍ നസീം ഷായാണ് (Naseem Shah) ബംഗ്ല ഓപ്പണറെ മടക്കിയത്. ആദ്യത്തെ പത്ത് ഓവറിനുള്ളില്‍ തന്നെ നാല് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്‌ടപ്പെട്ടിരുന്നു. മൊഹമ്മദ് നയിം (20), ലിറ്റണ്‍ ദാസ് (16), തൗഹിദ് ഹൃദോയ് (2) എന്നിവരെയാണ് വേഗത്തില്‍ ബംഗ്ലാദേശിന് നഷ്‌ടപ്പെട്ടത്.
47-4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സന്ദര്‍ശകരെ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും (Shakib Al Hasan) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്‌ഫീഖര്‍ റഹീമും (Mushfiqur Rahim) ചേര്‍ന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ബംഗ്ലാ ടോപ്‌സ്‌കോറര്‍ ആയ മുഷ്‌ഫീഖര്‍ മത്സരത്തില്‍ 64 റണ്‍സ് നേടി പുറത്തായി. ക്യാപ്‌റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ 53 റണ്‍സ് നേടി. മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി പേസര്‍മാരായ ഹാരിസ് റൗഫ് നാലും നസീം ഷാ മൂന്നും വിക്കറ്റ് നേടിയിരുന്നു.