ETV Bharat / sports

Asia Cup : 'തിരിച്ചടികളേക്കാള്‍ മഹത്തരം'; പരിക്കേറ്റുവീണ അതേ ഗ്രൗണ്ടില്‍ വമ്പന്‍ തിരിച്ചുവരവുമായി ഹാര്‍ദിക് പാണ്ഡ്യ - ഹാര്‍ദിക് പാണ്ഡ്യ

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നു

Asia cup  Asia cup 2022  india vs pakistan  hardik pandya  hardik pandya twitter  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2022  ഹാര്‍ദിക് പാണ്ഡ്യ  ഇന്ത്യ vs പാകിസ്ഥാന്‍
Asia cup : 'തിരിച്ചടികളേക്കാള്‍ മഹത്തരം'; പരിക്കേറ്റുവീണ അതേ ഗ്രൗണ്ടില്‍ വമ്പന്‍ തിരിച്ചുവരുമായി ഹാര്‍ദിക് പാണ്ഡ്യ
author img

By

Published : Aug 29, 2022, 4:32 PM IST

ദുബായ് : 2018ലെ ഏഷ്യ കപ്പിലേറ്റ പരിക്ക് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറില്‍ കരിനിഴലായിരുന്നു. ദുബായില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ സ്‌ട്രെക്‌ചറിലാണ് അന്ന് കളത്തിന് പുറത്തെത്തിച്ചത്. പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ഹാര്‍ദിക് പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും താരത്തിന് പഴയ ഫോം പുലര്‍ത്താനായിരുന്നില്ല.

ഇതിന് ശേഷം പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു താരം. ഇതിനിടെ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിച്ചുവെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നില്ല. ലോക കപ്പിന് പിന്നാലെ ടീമില്‍ വിട്ടു നിന്ന താരം ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. പൂര്‍ണ ക്ഷമതയോടെ പന്തെറിയാനാവുമ്പോഴേ തിരിച്ചെത്തൂവെന്ന് വ്യക്തമാക്കിയാണ് താരം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നത്.

പിന്നാലെ നടന്ന ഐപിഎല്ലിലാണ് ഹാര്‍ദിക് പാണ്ഡ്യ സാക്ഷാല്‍ പവര്‍ പാണ്ഡ്യയാവുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ താരം ടീമിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലെത്തിച്ചു. ഓള്‍ റൗണ്ടര്‍ മികവുമായി ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവാനും പാണ്ഡ്യയ്‌ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് വമ്പന്‍ തിരിച്ചുവരവാണ് ഹാര്‍ദിക് നടത്തിയത്.

also read: Asia cup: ഇത് വേറെ ലെവല്‍ കോണ്‍ഫിഡന്‍സ്; ഹാര്‍ദിക്കിനെ വാഴ്‌ത്തി ആരാധകര്‍, വീഡിയോ

കഴിഞ്ഞ ദിവസം അതേവേദിയില്‍ പാകിസ്ഥാനെതിരായ ഇന്ത്യന്‍ വിജയത്തില്‍ താരം മുഖ്യപങ്കാണ് വഹിച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ പാണ്ഡ്യ തന്നെയായിരുന്ന മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. മത്സര ശേഷം ഹാര്‍ദിക്കിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

2018ല്‍ പരിക്കേറ്റതിന് ശേഷം സ്‌ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോകുന്ന ചിത്രത്തിനൊപ്പം, ഇന്നലെ മത്സരം ഫിനിഷ് ചെയ്ത ശേഷമുള്ള ചിത്രം ചേര്‍ത്തുവച്ചാണ് ഹാര്‍ദിക്കിന്‍റെ പോസ്റ്റ്. 'മടങ്ങിവരവ് തിരിച്ചടികളേക്കാള്‍ മഹത്തരം'. എന്നാണ് ഹാര്‍ദിക് ഇതോടൊപ്പം കുറിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.