ഷാര്‍ജ : ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ അതിരുകടന്ന് അഫ്‌ഗാന്‍ ആരാധകരുടെ രോഷപ്രകടനം. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ അപ്രതീക്ഷിതമായി സംഭവിച്ച തോല്‍വിയാണ് അഫ്‌ഗാന്‍ ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ഇന്നലെ പാകിസ്ഥാനോടേറ്റ തോല്‍വിയോടെയാണ് അഫ്‌ഗാനിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്നും പുറത്തായത്.
മത്സരശേഷം സങ്കടത്തിലും രോഷത്തിലുംപ്പെട്ട അഫ്‌ഗാന്‍ ആരാധകര്‍ ജെന്‍റില്‍മാന്‍സ് ഗെയിം എന്നറിയപ്പെടുന്ന ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തികളാണ് നടത്തിയത്. മത്സരം നടന്ന ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ കസേരകള്‍ പാക് ആരാധകര്‍ക്ക് നേരെ വലിച്ചെറിയുന്ന അഫ്ഗാന്‍ ക്രിക്കറ്റ് പ്രേമികളുടെ വീഡിയോയാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്‌റ്റേഡിയത്തിലെ കസേര ഉപയോഗിച്ച് പാക് ആരാധകനെ തല്ലുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.
-
A few unsavoury scenes towards the end of a brilliant game #AFGvPAK | #AsiaCup2022
— ESPNcricinfo (@ESPNcricinfo) September 7, 2022 " class="align-text-top noRightClick twitterSection" data="
👉 https://t.co/DNboY8v1Mq pic.twitter.com/I74gyPpxyK
">A few unsavoury scenes towards the end of a brilliant game #AFGvPAK | #AsiaCup2022
— ESPNcricinfo (@ESPNcricinfo) September 7, 2022
👉 https://t.co/DNboY8v1Mq pic.twitter.com/I74gyPpxyKA few unsavoury scenes towards the end of a brilliant game #AFGvPAK | #AsiaCup2022
— ESPNcricinfo (@ESPNcricinfo) September 7, 2022
👉 https://t.co/DNboY8v1Mq pic.twitter.com/I74gyPpxyK
സ്‌റ്റേഡിയത്തിന് പുറത്ത് ഇരു പക്ഷവും തമ്മില്‍ കയ്യാങ്കളിയിലേര്‍പ്പെടുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഫ്‌ഗാന്‍ ആരാധകരുടെ രോഷപ്രകടനത്തില്‍ വിമര്‍ശനവുമായി നിരവധി മുന്‍ പാക് താരങ്ങളും ഇതിനോടകം തന്നെ രംഗത്തെത്തി. അതേസമയം ഗ്രൗണ്ടിനുള്ളിലും ഇരു ടീമുകളിലെ താരങ്ങളും മത്സരത്തിന്‍റെ ആവേശത്തില്‍ പരസ്‌പരം ഏറ്റുമുട്ടിയിരുന്നു.
അഫ്‌ഗാനിസ്ഥാന്‍ വിജയലക്ഷ്യം പാകിസ്ഥാന്‍ പിന്തുടരവെ മത്സരത്തിന്‍റെ പത്തൊന്‍പതാം ഓവറിലായിരുന്നു വിവാദ സംഭവം. പാകിസ്ഥാന്‍ താരം ആസിഫ് അലിയുടെ വിക്കറ്റ് ആഘോഷത്തിലായിരുന്നു തുടക്കം. വിക്കറ്റ് നേടിയ ബൗളര്‍ ഫരീദ് അഹമ്മദിന്‍റെ വിക്കറ്റ് ആഘോഷം ആസിഫ് അലിയെ ചൊടിപ്പിച്ചു.
-
This is what Afghan fans are doing.
— Shoaib Akhtar (@shoaib100mph) September 7, 2022 " class="align-text-top noRightClick twitterSection" data="
This is what they've done in the past multiple times.This is a game and its supposed to be played and taken in the right spirit.@ShafiqStanikzai your crowd & your players both need to learn a few things if you guys want to grow in the sport. pic.twitter.com/rg57D0c7t8
">This is what Afghan fans are doing.
— Shoaib Akhtar (@shoaib100mph) September 7, 2022
This is what they've done in the past multiple times.This is a game and its supposed to be played and taken in the right spirit.@ShafiqStanikzai your crowd & your players both need to learn a few things if you guys want to grow in the sport. pic.twitter.com/rg57D0c7t8This is what Afghan fans are doing.
— Shoaib Akhtar (@shoaib100mph) September 7, 2022
This is what they've done in the past multiple times.This is a game and its supposed to be played and taken in the right spirit.@ShafiqStanikzai your crowd & your players both need to learn a few things if you guys want to grow in the sport. pic.twitter.com/rg57D0c7t8
ഫരീദിന്‍റെ ആഘോഷം ഇഷ്‌ടപ്പെടാതെ പോയ ആസിഫ് അഫ്‌ഗാന്‍ ബോളറെ പിടിച്ചുതള്ളി. ഫരീദ് അഹമ്മദും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നാലെ ഫരീദിനടുത്തേക്കെത്തി ആസിഫ് ബാറ്റുയര്‍ത്തിയതോടെ അഫ്‌ഗാന്‍ താരങ്ങളും, അമ്പയറും ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.