ETV Bharat / sports

ബിസിസിഐ വാർഷിക പൊതുയോഗം; അസോസിയേഷനുകളെ പ്രതിനിധീകരിക്കാന്‍ പ്രമുഖരുടെ മക്കള്‍ - വൈഭവ് ഗെലോട്ട്

ബിസിസിഐ വാർഷിക പൊതുയോഗത്തില്‍ വിവിധ സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിച്ച് അഞ്ച് പ്രമുഖകരുടെ മക്കള്‍ പങ്കെടുക്കുന്നു.

Ashok Gehlot s son Vaibhav Gehlot  Ashok Gehlot  Vaibhav Gehlot  BCCI AGM  BCCI  Shashank Manohar son Adwait Manohar  Shashank Manohar  Arun Jaitley  Rohan Jaitley  Sourav Ganguly  Bengal Cricket Association  ബിസിസിഐ വാർഷിക പൊതുയോഗം  സൗരവ് ഗാംഗുലി  ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍  അശോക് ഗെലോട്ട്  വൈഭവ് ഗെലോട്ട്  ബിസിസിഐ
ബിസിസിഐ വാർഷിക പൊതുയോഗം; അസോസിയേഷനുകളെ പ്രതിനിധീകരിക്കാന്‍ പ്രമുഖരുടെ മക്കള്‍
author img

By

Published : Oct 8, 2022, 1:03 PM IST

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) വാർഷിക പൊതുയോഗം ഒക്‌ടോബർ 18ന് നടക്കാനിരിക്കെ വിവിധ സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിക്കാന്‍ ചില പുതുമുഖങ്ങളും. അഞ്ച് പ്രശസ്‌തരായ വ്യക്തികളുടെ മക്കളാണ് വിവിധ സംസ്ഥാന അസോഷിയേഷനെ പ്രതിനിധീകരിച്ച് വാർഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകൻ വൈഭവ് ഗെലോട്ട് രാജസ്ഥാൻ അംഗമെന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുമെന്നും ബോർഡിലെ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ബിസിസിഐ മുൻ ഉദ്യോഗസ്ഥനായ നിരഞ്ജൻ ഷായുടെ മകൻ ജയദേവ് ഷാ സൗരാഷ്ട്രയെ പ്രതിനിധീകരിക്കും. വിദർഭ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐയുടേയും ഐസിസിയുടേയും മുൻ മേധാവി ശശാങ്ക് മനോഹറിന്‍റെ മകൻ അദ്വൈത് മനോഹർ പ്രതിനിധീകരിക്കും. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ഐപിഎൽ മുന്‍ ചെയർമാൻ ചിരായു അമീന്‍റെ മകൻ പ്രണവ് അമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ നോമിനിയായി മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മകൻ രോഹൻ ജെയ്റ്റ്‌ലിയാണ് എത്തുന്നത്. അതേസമയം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിക്കാൻ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തീരുമാനിച്ചതിനാൽ ബിസിസിഐയുടേയും ഐസിസിയുടേയും മുൻ മേധാവി ജഗ്‌മോഹൻ ഡാൽമിയയുടെ മകൻ അവിഷേക് ഡാൽമിയയ്‌ക്ക് അടുത്ത വര്‍ഷത്തേക്ക് കാത്തിരിക്കേണ്ടി വരും.

also read: സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐ അധ്യക്ഷനായേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.