ETV Bharat / sports

Ashes 2023 | 'ലോര്‍ഡ്‌സ് ടെസ്റ്റ് ഓസ്‌ട്രേലിയക്ക് കഠിനമാകും..': മുന്നറിയിപ്പുമായി ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം - ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് രണ്ട് വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ജൂണ്‍ 28ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിന് മുന്‍പ് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇംഗ്ലീഷ് പരിശീലകന്‍ രംഗത്തെത്തിയത്.

Ashes 2023  Engaland vs Australia  brendon mccullum  england cricket team coach brendon mccullum  lords test  ആഷസ്  ആഷസ് ടെസ്റ്റ് പരമ്പര  ബ്രണ്ടന്‍ മെക്കല്ലം  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  ലോര്‍ഡ്‌സ് ടെസ്റ്റ്
Ashes 2023
author img

By

Published : Jun 22, 2023, 7:19 AM IST

ലണ്ടന്‍: ആഷസ് (Ashes) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് (Australia) മുന്നറിയിപ്പുമായി ഇംഗ്ലണ്ട് (England) ക്രിക്കറ്റ് ടീം പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം (Brendon McCullum). ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം മത്സരത്തിലൂടെ തങ്ങളുടെ ടീം പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ പറഞ്ഞു. എഡ്‌ജ്‌ബാസ്റ്റണില്‍ നടന്ന ആദ്യ മത്സരത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസീസിനോട് രണ്ട് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'ആദ്യ മത്സരത്തില്‍ അവര്‍ കളിച്ച രീതി, രണ്ടാമത്തെ കളിയിലും ആ തന്ത്രം തന്നെ ആയിരിക്കും അവര്‍ പ്രയോഗിക്കുക. എന്നാല്‍ ഞങ്ങളുടെ കളി ശൈലിയില്‍ മാറ്റമുണ്ടാകും. കുറച്ചുകൂടി കഠിനമായ പോരാട്ടം തന്നെ ഞങ്ങള്‍ അവര്‍ക്ക് നല്‍കും.

എഡ്‌ജ്‌ബാസ്റ്റണില്‍ കളിച്ച രീതി ഞങ്ങളുടെ കളിശൈലിയെ സാധൂകരിക്കുന്നതാണ്. അവിടെ പിച്ചില്‍ നിന്നുമുള്ള പച്ചപ്പിന്‍റെ സ്വാധീനം കുറച്ചുകൂടി ലഭിച്ചിരുന്നെങ്കില്‍ മത്സരഫലത്തിന്‍റെ മറുവശത്ത് ആയിരുന്നിരിക്കാം ഞങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നത്' -മക്കല്ലം അഭിപ്രായപ്പെട്ടു.

തങ്ങളുടെ അവസരങ്ങള്‍ മുതലാക്കി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'താരങ്ങളുടെ പ്രകടനം പലപ്പോഴും അഭിമാനകരമാണ്. വളരെ വലിയ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ലോര്‍ഡ്‌സിലെ മത്സരത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ജയം സ്വന്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവസരങ്ങള്‍ കൃത്യമായി മുതലെടുക്കണം. അതിലൂടെ എതിരാളികളെ സമ്മര്‍ദത്തിലാക്കണം. ഇതാണ് ഇപ്പോള്‍ ഞങ്ങളുടെ ആഗ്രഹം'.

കൈവിരിലിന് പരിക്കേറ്റ സ്‌പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രണ്ടാം മത്സരത്തിലും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും മക്കല്ലം കൂട്ടിച്ചേര്‍ത്തു. 'എഡ്‌ജ്ബാസ്റ്റണില്‍ മികച്ച പ്രകടനമാണ് മൊയീന്‍ അലി കാഴ്‌ചവച്ചത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതില്‍ അവന്‍ സന്തുഷ്‌ടനാണ്.

അടുത്ത മത്സരത്തിന് മുന്‍പായി തന്നെ മൊയീന്‍ സുഖം പ്രാപിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. പരിക്ക് മാറുന്നതോടെ രണ്ടാം മത്സരത്തില്‍ അവനെ കളിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം. മൊയീന് ടീമിലെ സ്ഥാനം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഞാനും' -ഇംഗ്ലണ്ട് പരിശീലകന്‍ പറഞ്ഞു.

എഡ്‌ജ്‌ബാസ്റ്റണില്‍ നടന്ന ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെ ആവേശകരമായ ജയമായിരുന്നു സന്ദര്‍ശകരായ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 393 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്‌തു. ഒന്നാം ദിനത്തിലായിരുന്നു ഇംഗ്ലണ്ടിന്‍റെ ഡിക്ലയറിങ്.

ഈ സമയം, സെഞ്ച്വറി നേടിയ ജോ റൂട്ട് ആയിരുന്നു ഇംഗ്ലണ്ടിനായി ക്രീസിലുണ്ടായിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 386 റണ്‍സ് വരെ അടിച്ചെടുത്തു. ഉസ്‌മാന്‍ ഖവാജയുടെ സെഞ്ച്വറി പ്രകടനമായിരുന്നു ഓസീസിനെ കൂറ്റന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 273 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 281 റണ്‍സ് നേടിയാല്‍ കങ്കാരുപ്പടയ്‌ക്ക് മത്സരം ജയിക്കാമെന്നായിരുന്നു സ്ഥിതി. ഇവിടെയും ഉസ്‌മാന്‍ ഖവാജയുടെ അര്‍ധസെഞ്ച്വറി പ്രകടനം ഓസ്‌ട്രേലിയക്ക് നിര്‍ണായകമായി.

നായകന്‍ പാറ്റ് കമ്മിന്‍സ് ഓസീസിനായി പുറത്താകാതെ 44 റണ്‍സ് നേടി. മത്സരത്തിന്‍റെ അവസാന ദിവസം 27 പന്ത് ശേഷിക്കെയാണ് ഓസ്‌ട്രേലിയ ജയത്തിലെത്തിയത്. ഈ മാസം 28ന് ആണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.

Also Read: ആഷസ് : വിജയിച്ച ഓസീസിനും തോറ്റ ഇംഗ്ലണ്ടിനും ഐസിസിയുടെ മുട്ടന്‍ പണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.