ETV Bharat / sports

Ajit Agarkar On Kuldeep Yadav : ഇന്ത്യയുടെ 'തുറുപ്പുചീട്ട്' കോലിയോ ബുംറയോ അല്ല ; മറ്റൊരു താരമെന്ന് അജിത് അഗാര്‍ക്കര്‍ - അജിത് അഗാര്‍ക്കര്‍

Ajit Agarkar On Kuldeep Yadav ലോകകപ്പിനെത്തുന്ന ഓരോ ടീമുകളും കുല്‍ദീപ് യാദവിനെ വെല്ലുവിളിയായി ആവും കാണുകയെന്ന് അജിത് അഗാര്‍ക്കര്‍

Ajit Agarkar On Kuldeep Yadav  ODI World Cup 2023  Ajit Agarkar  Kuldeep Yadav  Rohit Sharma  Virat Kohli  Jasprit Bhumrah  കുല്‍ദീപ് യാദവ്  അജിത് അഗാര്‍ക്കര്‍  ഏകദിന ലോകകപ്പ് 2023
Ajit Agarkar On Kuldeep Yadav
author img

By ETV Bharat Kerala Team

Published : Sep 19, 2023, 7:00 PM IST

മുംബൈ : ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സ്വന്തം മണ്ണിലേക്ക് വീണ്ടുമെത്തിയ ഏകദിന ലോകകപ്പിലൂടെ ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. 2013-ല്‍ എംഎസ്‌ ധോണിയുടെ നേതൃത്വത്തില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ടീം അവസാനമായി ഏകദിന ലോകകപ്പ് വിജയിച്ചതാവട്ടെ സ്വന്തം മണ്ണില്‍ 2011-ല്‍ ധോണിക്ക് കീഴിലാണ്. ഇക്കുറി മറ്റൊരു ലോകകപ്പിന് ആതിഥേയരാവുമ്പോള്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി(Virat Kohli) , ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്‌പ്രീത് ബുംറ (Jasprit Bhumrah) തുടങ്ങിയവര്‍ അണി നിരക്കുന്ന ടീം ഏറെ ശക്തവുമാണ്. എന്നാല്‍ ലോകകപ്പില്‍ ഇവരാരുമല്ല ഇന്ത്യയുടെ തുറുപ്പുചീട്ടെന്നാണ് ടീമിന്‍റെ മുഖ്യ സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍ (Ajit Agarkar) പറയുന്നത്.

ALSO READ: Harbhajan Singh against India squad 'ആദ്യത്തെ തെറ്റ് തിരുത്താന്‍ അവര്‍ വീണ്ടും തെറ്റാവര്‍ത്തിക്കുന്നു'; തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്

ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് (Kuldeep Yadav) മറ്റ് മിക്ക ടീമുകളും വെല്ലുവിളിയായി കാണുക എന്നാണ് അജിത് അഗാര്‍ക്കറിന്‍റെ അഭിപ്രായം (Ajit Agarkar On Kuldeep Yadav). "ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞാന്‍ കുല്‍ദീപിനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. ഏറെ കഴിവുള്ള താരമാണവന്‍. ഓരോ കളിക്കാരിലും നമ്മള്‍ വിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് അത് ചെയ്യുന്നുമുണ്ട്.

ALSO READ: Irfan Pathan on Sanju Samson omission 'സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനാണെങ്കിൽ, .....', മലയാളി താരത്തെ തഴഞ്ഞതില്‍ ഇർഫാൻ പഠാന്‍

അതിന് ഫലവും ലഭിക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് അവൻ ഒരു തുറുപ്പുചീട്ടാണ്. മിക്ക ടീമുകളും അവനെ ഒരു വെല്ലുവിളിയായി തന്നെയാവും കാണുക. വരാനിരിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ എല്ലാവരും ആവേശഭരിതരാണ്" - അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

അതേസമയം ഏഷ്യ കപ്പ് (Asia Cup 2023) നേടിയാണ് ഇന്ത്യ ഏകദിന ലോകകപ്പിന് എത്തുന്നത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ നിഷ്‌പ്രഭമാക്കിയായിരുന്നു ഇന്ത്യ വിജയം നേടിയത്. ആറ് വിക്കറ്റുമായി അഴിഞ്ഞാടിയ മുഹമ്മദ് സിറാജിന്‍റെ പ്രകടനമായിരുന്നു ഫൈനലില്‍ ഇന്ത്യയ്‌ക്ക് അനായാസ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്.

ALSO READ: Virat Kohli Unfollows Shubh On Instagram : ഇന്ത്യയുടെ വികലഭൂപടം പോസ്റ്റ് ചെയ്‌തു ; 'ഫേവറേറ്റ് ആര്‍ട്ടിസ്റ്റിനെ' അണ്‍ഫോളോ ചെയ്‌ത് കോലി

പ്രകടനത്തിലൂടെ മത്സരത്തിലെ താരമായും മുഹമ്മദ് സിറാജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ തന്‍റെ പവര്‍ പാക്ക് പെര്‍ഫോമന്‍സിനാല്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കുല്‍ദീപ് യാദവാണ്. സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ്, ശ്രീലങ്കയ്‌ക്കെതിരെ നാല് വിക്കറ്റ് നേടിയും തിളങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.