മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയുടെ പുതിയ സീസണില്‍ (2022-23) മുംബൈ ടീമിനെ വെറ്ററൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ നയിക്കും. സലിൽ അങ്കോളയുടെ നേതൃത്വത്തിലുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ (എംസിഎ) സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനെ കിരീടത്തിലേക്ക് നയിക്കാന്‍ രഹാനെയ്‌ക്ക് കഴിഞ്ഞിരുന്നു.
മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിനെ തുടര്‍ന്നാണ് രഹാനെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയത്. ദുലീപ് ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയുമായി അജിങ്ക്യ രഹാനെ തിളങ്ങിയിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 12,000 റണ്‍സ് പിന്നിടാനും രഹാനെയ്‌ക്ക് കഴിഞ്ഞു.
അതേസമയം യശസ്വി ജയ്‌സ്വാൾ, പൃഥ്വി ഷാ, സർഫറാസ് ഖാൻ, ശാർദുൽ താക്കൂർ, ഷംസ് മുലാനി, തനുഷ് കൊട്ടിയൻ, ധവാൽ കുൽക്കർണി, തുഷാർ ദേശ്‌പാണ്ഡെ, ശിവം ദുബെ തുടങ്ങിയവര്‍ അടങ്ങിയതാണ് മുംബൈയുടെ താരനിര. ഗ്രൂപ്പ് എയിലാണ് മുംബൈ ടൂര്‍ണമെന്‍റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, റെയില്‍വേ, ഉത്തരാഖണ്ഡ്, വിദര്‍ഭ, മിസോറാം എന്നീ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികള്‍. ഒക്‌ടോബര്‍ 11ന് മുതലാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി അഹമ്മദാബാദില്‍ ഗുജറാത്ത്, രാജസ്ഥാൻ എന്നീ ടീമുകള്‍ക്കെതിരെ പരിശീലന ടി20 മത്സരങ്ങൾ മുംബൈ കളിക്കുന്നുണ്ട്.
മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, പൃഥ്വി ഷാ, സർഫറാസ് ഖാൻ, ശാർദുൽ താക്കൂർ, ഷംസ് മുലാനി, തനുഷ് കൊട്ടിയൻ, ഹാർദിക് താമോർ (വിക്കറ്റ് കീപ്പര്‍), പ്രശാന്ത് സോളങ്കി, ധവൽ കുൽക്കർണി, തുഷാർ ദേശ്‌പാണ്ഡേ, ശിവം ദുബെ, അമാൻ ഖാൻ, സായിരാജ് പാട്ടീൽ, മോഹിത് അവാസ്‌തി.
also read: കാര്യവട്ടത്ത് ഉദിച്ചുയർന്ന് സൂര്യകുമാർ യാദവ്; വെടിക്കെട്ടിൽ സ്വന്തമായത് ഇരട്ട റെക്കോഡുകൾ