ETV Bharat / sports

ഫ്രാഞ്ചൈസി ക്രിക്കറ്റിന് പ്രാധാന്യം; മൂന്ന് കളിക്കാരെ വിലക്കി അഫ്‌ഗാനിസ്ഥാന്‍, ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കും ഹൈദരാബാദിനും ലഖ്‌നൗവിനും തിരിച്ചടി

author img

By ETV Bharat Kerala Team

Published : Dec 26, 2023, 3:53 PM IST

Afghanistan Cricket Board sanctions: ഫ്രാഞ്ചൈസി ക്രിക്കറ്റിനായി വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട നവീൻ ഉള്‍ ഹഖ്, ഫസല്‍ ഹഖ്‌ ഫാറൂഖി, മുജീബ് ഉര്‍ റഹ്മാൻ എന്നിവര്‍ക്കെതിരെ അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടി.

Afghanistan Cricket Board sanctions  Afghanistan Cricket Board sanctions Naveen Ul Haq  Mujeeb Ur Rahman ACB sanction  Fazal Haq Farooqi ACB sanction  Afghanistan Cricket team  അഫ്‌ഗാന്‍ താരങ്ങള്‍ക്ക് വിലക്ക്  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  നവീൻ ഉള്‍ ഹഖ് ഐപിഎല്‍ ടീം  ഫസല്‍ ഹഖ്‌ ഫാറൂഖി ഐപിഎല്‍ ടീം  മുജീബ് ഉര്‍ റഹ്മാൻ ഐപിഎല്‍ ടീം
Afghanistan Cricket Board sanctions Mujeeb Ur Rahman Fazal Haq Farooqi Naveen Ul Haq

കാബൂള്‍: ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിനും ഫ്രാഞ്ചൈസികള്‍ക്കായും കളിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ട്. രാജ്യത്തിനാണോ അല്ലെങ്കില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിനാണോ താരങ്ങള്‍ മുന്‍ഗണ നല്‍കേണ്ടതെന്നാണ് ഇതിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ഇത്തരം ചര്‍ച്ചകളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന കാര്യമാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ (Afghanistan Cricket team) സംഭവിച്ചിരിക്കുന്നത്.

ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതിനായി വാര്‍ഷിക കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച മൂന്ന് താരങ്ങളെ വിലക്കിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. (Afghanistan Cricket Board sanctions Mujeeb Ur Rahman Fazal Haq Farooqi Naveen Ul Haq). ടീമിന്‍റെ പ്രധാന താരങ്ങളായ നവീൻ ഉള്‍ ഹഖ്, ഫസല്‍ ഹഖ്‌ ഫാറൂഖി, മുജീബ് ഉര്‍ റഹ്മാൻ എന്നിവര്‍ക്കെതിരെയാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നടപടി എടുത്തിരിക്കുന്നത്. ഇവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാൻ നേരത്തെ നല്‍കിയിരുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) അഫ്‌ഗാനിസ്ഥാന്‍ ബോര്‍ഡ് റദ്ദാക്കിയിട്ടുണ്ട്.

അടുത്ത രണ്ട് വര്‍ഷത്തേക്ക് മൂന്ന് താരങ്ങള്‍ക്കും എൻ‌ഒ‌സി നല്‍കേണ്ടെന്നാണ് ബോര്‍ഡിന്‍റെ നിലവിലെ തീരുമാനം. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള വിദേശ ലീഗുകളില്‍ ഇവര്‍ക്ക് കളിക്കാന്‍ കഴിയില്ല. അച്ചടക്ക നടപടി ആയാണ് മൂന്ന് പേരെയും അഫ്‌ഗാന്‍ ബോര്‍ഡ് വിലക്കിയിരിക്കുന്നത്. 2024 ജനുവരി മുതല്‍ക്ക് ആരംഭിക്കുന്ന വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കണമെന്ന് ഔദ്യോഗികമായി തന്നെ മൂന്ന് പേരും ബോര്‍ഡിനെ അറിയിച്ചിരുന്നു.

വിദേശ ലീഗുകളില്‍ കളിക്കുന്നതിന് വേണ്ടിയാണിത്. അതിനാല്‍ തന്നെ അടുത്ത ഒരു വര്‍ഷത്തേക്ക് ബോര്‍ഡുമായുള്ള വാര്‍ഷിക കരാറിന് മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്നും അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബോര്‍ഡിന്‍റെ അടിസ്ഥാന മൂല്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി ദേശീയ താല്‍പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കളിക്കാര്‍ക്ക് എതിരെ നടപടി.

ALSO READ: 77 ദിവസങ്ങളും 7 മത്സരങ്ങളും ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വരുന്നത് ടീം ഇന്ത്യയുടെ നിര്‍ണായക ദിനങ്ങള്‍

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിയമങ്ങള്‍ ഏതൊരു കളിക്കാരനും അനുസരിക്കണ്ടതുണ്ട്. ഏതൊരു കളിക്കാരനും അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുകളിൽ മുൻഗണന നല്‍കേണ്ടത് രാജ്യത്തിനാണെന്നും അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പ്രസ്‌താവനയില്‍ പറയുന്നുണ്ട്. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണിലേക്കായി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മുജീബ് ഉര്‍ റഹ്മാനെ സ്വന്തമാക്കിയിരുന്നു.

ALSO READ: 'ഇവിടെ കളി നടക്കില്ല, ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാകും...': ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ കുറിച്ച് രോഹിത് ശര്‍മ

ദുബായില്‍ നടന്ന മിനി താരലേലത്തില്‍ രണ്ട് കോടി രൂപയായിരുന്നു കൊല്‍ക്കത്ത താരത്തിനായി മുടക്കിയത്. നവീന്‍ ഉള്‍ ഹഖിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഫസല്‍ ഹഖിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നിലനിര്‍ത്തുകയും ചെയ്‌തിരുന്നു. മൂന്ന് താരങ്ങള്‍ക്കും കളിക്കാന്‍ കഴിയാതെ വന്നാല്‍ ഫ്രാഞ്ചൈസികള്‍ക്ക് കനത്ത തിരിച്ചടിയാവുമിത്.

ALSO READ: ലോകകപ്പ് കളിച്ചത് മങ്ങിയ കാഴ്‌ചയുമായി ; വെളിപ്പെടുത്തലുമായി ഷാക്കിബ് അല്‍ ഹസന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.