ലാഹോര്‍ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയ അഫ്‌ഗാനിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു (Sri Lanka vs Afghanistan). ടീമിന്‍റെ പുറത്താവലിന് അവരുടെ അമളി കൂടി കാരണമായെന്നതാണ് വാസ്‌തവം (Afghanistan crash out of Asia Cup 2023 due to a miscalculation). ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയ അഫ്‌ഗാന്, ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയ ലക്ഷ്യം 37.1 ഓവറില്‍ മറികടന്നാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യത്തില്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ കഴിയൂവെന്നാണ് എല്ലാവരും കരുതിയിരുന്നത്.
37-ാം ഓവര്‍ അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 289 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്‌ഗാനിസ്ഥാന്‍. ഇതോടെ 38-ാം ഓവറിന്‍റെ ആദ്യ പന്തില്‍ മൂന്ന് റണ്‍സ് നേടിയാല്‍ ടീമിന് യോഗ്യത ഉറപ്പിക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ധനഞ്ജയ ഡി സിൽവയുടെ ( Dhananjaya de Silva) പന്തില്‍ സ്‌ട്രൈക്ക് ചെയ്‌ത മുജീബ് ഉർ റഹ്മാൻ (Mujeeb ur Rahman) ബിഗ് ഹിറ്റിന് ശ്രമം നടത്തി.
എന്നാല്‍ ലോങ് ഓണില്‍ സദീര സമരവിക്രമ പിടികൂടി. ഇതോടെ എല്ലാം അവസാനിച്ചുവെന്ന നിരാശയില്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന റാഷിദ് ഖാന്‍ (Rashid Khan) നിരാശയോടെ ഗ്രൗണ്ടിലിരിക്കുന്ന കാഴ്‌ചയുമുണ്ടായി. പക്ഷേ, ടൂര്‍ണമെന്‍റില്‍ മുന്നേറ്റം ഉറപ്പിക്കാന്‍ അഫ്‌ഗാന് മുന്നില്‍ ഇനിയും സാധ്യതകളുണ്ടായിരുന്നു. 37.2 ഓവറില്‍ 293 റണ്‍സ് അടിച്ച് വിജയം നേടിയാലും ലങ്കയുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ അഫ്‌ഗാന് കഴിയുമായിരുന്നു.
-
Cricket is not just a game; it's an emotion. Yesterday, Afghanistan lost the game against Sri Lanka, but we felt like India had lost the game.
— Tejash (@LoyleRohitFan45) September 6, 2023 " class="align-text-top noRightClick twitterSection" data="
Feel for the Rashid Khan 💔#AFGvsSL #SLvAFG #AsiaCup2023pic.twitter.com/Hpc1SV2oIf
">Cricket is not just a game; it's an emotion. Yesterday, Afghanistan lost the game against Sri Lanka, but we felt like India had lost the game.
— Tejash (@LoyleRohitFan45) September 6, 2023
Feel for the Rashid Khan 💔#AFGvsSL #SLvAFG #AsiaCup2023pic.twitter.com/Hpc1SV2oIfCricket is not just a game; it's an emotion. Yesterday, Afghanistan lost the game against Sri Lanka, but we felt like India had lost the game.
— Tejash (@LoyleRohitFan45) September 6, 2023
Feel for the Rashid Khan 💔#AFGvsSL #SLvAFG #AsiaCup2023pic.twitter.com/Hpc1SV2oIf
മാത്രമല്ല, 37.3 ഓവറില്‍ 294 റണ്‍സ്, 37.5 ഓവറില്‍ 295 റണ്‍സ്, 38 ഓവറില്‍ 296 റണ്‍സ്, 38.1 ഓവറില്‍ 297 റണ്‍സ് എന്നിങ്ങനെ നേടിയാലും അഫ്‌ഗാന് സൂപ്പര്‍ ഫോറിലേക്ക് കടക്കാമായിരുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ ഫസല്‍ഹഖ് ഫാറൂഖി ആദ്യ രണ്ട് പന്തുകള്‍ പ്രതിരോധിക്കുകയും മൂന്നാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയും ചെയ്‌തു. ഇതോടെ കണക്കിലെ കളികള്‍ അവസാനിക്കുകയും മത്സരം പിടിച്ച് ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് കടക്കുകയും ചെയ്‌തു.
മത്സരത്തിന് ശേഷം അഫ്ഗാനിസ്ഥാന്‍റെ മുഖ്യ പരിശീലകന്‍ ജൊനാഥൻ ട്രോട്ട് (Afghanistan head coach Jonathan Trott ) മാച്ച് ഒഫീഷ്യല്‍സിനെതിരെ രംഗത്ത് എത്തി. തങ്ങള്‍ക്ക് മുന്നില്‍ സാധ്യത തുറക്കുന്ന കണക്കുകൂട്ടലുകൾ അവര്‍ അറിയിച്ചില്ലെന്നാണ് അഫ്‌ഗാന്‍ പരിശീലകന്‍ പറയുന്നത്.
'37.1 ഓവറിൽ ജയിക്കണമെന്ന് മാത്രമാണ് അവര്‍ ഞങ്ങളെ അറിയിച്ചത്. എന്നാല്‍ നിശ്ചിത ഓവറില്‍ 295 റണ്‍സോ, അല്ലെങ്കില്‍ 297 റണ്‍സോ നേടിയിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞതേയില്ല. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുമാത്രമല്ല ഞങ്ങള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത്. ലങ്കയ്‌ക്കെതിരായ മത്സരത്തിലും ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഞങ്ങൾക്ക് കൂടുതൽ നന്നായി കളിക്കാമായിരുന്നു. ഇനിയും മെച്ചപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്'- ജൊനാഥൻ ട്രോട്ട് പറഞ്ഞു.