കാബൂൾ: ടി 20 ലോകകപ്പിനായി ഖത്തറിലോ അബുദബിയിലോ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്‌ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനം. കൂടാതെ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നടത്തുമെന്നും ബോർഡ് അറിയിച്ചു.
പാകിസ്ഥാനും ശ്രീലങ്കയ്ക്കും എതിരെയുള്ള പരമ്പരകൾ വിമാന സർവീസ് ലഭ്യമല്ലാത്തതിനാൽ 2022ലേക്ക് മാറ്റിവെക്കേണ്ടിവന്നു. ലോകകപ്പിനു മുൻപ് വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നടത്താൻ പദ്ധതിയുണ്ടെന്ന് ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ ഹാമിദ് ഷിൻവാരി പറഞ്ഞു. ഓസ്ട്രേലിയ, വിൻഡീസ് ബോർഡുകൾ അംഗീകരിച്ചതിനു ശേഷം ഈ പരമ്പര ഞങ്ങൾ സംഘടിപ്പിക്കും.
പാകിസ്ഥാനും ശ്രീലങ്കയ്ക്കും എതിരെയുള്ള പരമ്പരകൾ വിമാന സർവീസ് ലഭ്യമല്ലാത്തതിനാൽ 2022ലേക്ക് മാറ്റിവെക്കേണ്ടിവന്നു. അതിനാൽ ത്രിരാഷ്ട്ര പരമ്പരക്ക് ശേഷം അബുദാബിയിലോ ഖത്തറിലോ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഷിൻവാരി പറഞ്ഞു.
ALSO READ: ലീഡ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്നിങ്സ് തോൽവി
ഒക്ടോബർ 17 മുതലാണ് ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. നവംബർ 8നാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുക. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും