ETV Bharat / sports

ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിന് 2500 കോടി, ആദിത്യ ബിര്‍ള ഗ്രൂപ്പ് കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ട്

IPL Title Sponsorship : അഞ്ച് വര്‍ഷത്തേക്ക് ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് താത്‌പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.

IPL Title Sponsorship  ABG Group IPL Sponsorship  ആദിത്യ ബിര്‍ളാ ഗ്രൂപ്പ്  ഐപിഎല്‍ സ്പോണ്‍സര്‍
IPL Title Sponsorship
author img

By ETV Bharat Kerala Team

Published : Jan 14, 2024, 2:39 PM IST

മുംബൈ : ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് (IPL Sponsorship) സ്വന്തമാക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് (Aditya Birla Group) ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 500 കോടി എന്ന നിരക്കില്‍ അഞ്ച് വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പിനായി 2500 കോടി മുടക്കാന്‍ ബിര്‍ള ഗ്രൂപ്പ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 മുതല്‍ 2028 വരെയുള്ള ഐപിഎല്ലിന്‍റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാന്‍ വേണ്ട കരുതല്‍ തുക (Reserve Price For IPL Title Sponsorship) 350 കോടിയാണ്. അഞ്ച് വര്‍ഷത്തേക്ക് ആകുമ്പോള്‍ ഇത് 1750 കോടിയാണ് ആകുന്നത്. കഴിഞ്ഞ രണ്ട് സീസണിലെയും സ്പോണ്‍സര്‍ഷിപ്പിനായി ടാറ്റ സണ്‍സ് ഗ്രൂപ്പ് (Tata Sons Private Ltd) 670 കോടിയാണ് മുടക്കിയത്.

അതേസമയം, വരുന്ന വര്‍ഷങ്ങളില്‍ ഐപിഎല്ലില്‍ മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നു എന്നും സൂചനയുണ്ട്. കഴിഞ്ഞ സീസണില്‍ 74 മത്സരങ്ങളായിരുന്നു ഐപിഎല്ലില്‍ ഉണ്ടായിരുന്നത്. ഇത് 2025, 2026 വര്‍ഷങ്ങളില്‍ 84 ആയും 2027ല്‍ 94 ആയും കൂട്ടാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്നാണ് സൂചന.

ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി ഇന്ത്യയുമായി സൗഹൃദബന്ധം ഇല്ലാത്ത രാജ്യങ്ങളിലെ സ്ഥാപനങ്ങളോ ബ്രാന്‍ഡുകളോ സമര്‍പ്പിച്ച ബിഡ്ഡുകള്‍ ബിസിസിഐ നിരസിച്ചതായാണ് വിവരം. കൂടാതെ, ഫാന്‍റസി ഗെയിമുകൾ, സ്പോർട്‌സ് വസ്‌ത്രങ്ങൾ, ക്രിപ്റ്റോകറൻസി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ബിഡ്ഡുകളും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബിസിസിഐ തള്ളിയിട്ടുണ്ട്.

2024 ലെ ഐപിഎല്‍ (IPL 2024) മാര്‍ച്ച് 22ന് ആരംഭിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ നടത്തിയിട്ടില്ല (IPL 2024 Schedule). പൊതുതെരഞ്ഞെടുപ്പ് (Parliament Election 2024) നടക്കുന്ന വേളയിലാണ് ഐപിഎല്‍ മത്സരങ്ങളും.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് ശേഷമായിരിക്കും ഐപിഎല്‍ മത്സരക്രമം ബിസിസിഐ പുറത്തുവിടുന്നത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ ഐപിഎല്‍ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം പുറത്തുവിടാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ട അധികൃതര്‍. ഐപിഎല്‍ മത്സരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളാണ് സുരക്ഷ വഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനായി ബിസിസിഐ കാത്തിരിക്കുന്നത്.

Also Read : 'ജോക്കോയെ നേരില്‍ കാണും, പറ്റിയാല്‍ ഒരു കോഫിയും കുടിക്കും..'; ആഗ്രഹം തുറന്ന് പറഞ്ഞ് വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.