മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്കുവേണ്ടി ഏറെ നിര്‍ണായകമായ പ്രകടനമായിരുന്നു ഇഷാന്‍ കിഷന്‍ ( Ishan Kishan) നടത്തിയത്. മുന്‍ നിര തകര്‍ന്ന് പരുങ്ങലിലായ ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പാക് പേസ് ആക്രമണത്തില്‍ തകര്‍ന്ന ഇന്ത്യ നാലിന് 66 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു ഇഷാനും ഹാര്‍ദിക്കും ക്രീസില്‍ ഒന്നിച്ചത്.
തുടര്‍ന്ന് പാക് പേസര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഇഷാനില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ ഊര്‍ജം ഉള്‍ക്കൊള്ളുകയായിരുന്നു. പാക് പേസര്‍ ഹാരിസ് റൗഫിനെ തിരഞ്ഞ് പിടിച്ച് അടിക്കുകയായിരുന്നു ഇഷാന്‍. ഒടുവില്‍ ഹാരിസ് റൗഫിനെതിരെ വമ്പന്‍ ഷോട്ടിനുള്ള ശ്രമം പിഴച്ചതോടെയാണ് താരത്തിന് പുറത്ത് പോകേണ്ടി വന്നത്.
-
Ishan Kishan’s girlfriend posted this after his 82 run knock 🫶 pic.twitter.com/N7GZw4pESF
— Filtercricket (@filter_cricket) September 2, 2023 " class="align-text-top noRightClick twitterSection" data="
">Ishan Kishan’s girlfriend posted this after his 82 run knock 🫶 pic.twitter.com/N7GZw4pESF
— Filtercricket (@filter_cricket) September 2, 2023Ishan Kishan’s girlfriend posted this after his 82 run knock 🫶 pic.twitter.com/N7GZw4pESF
— Filtercricket (@filter_cricket) September 2, 2023
മടങ്ങും മുമ്പ് ഇന്ത്യന്‍ സ്‌കോറിലേക്ക് തന്‍റെ സംഭാവനയായി 81 പന്തുകളില്‍ 82 റണ്‍സായിരുന്നു ഇഷാന്‍ ചേര്‍ത്തത്. ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഇതിന് പിന്നാലെ ഇഷാനെ അഭിനന്ദിച്ച് കാമുകി അദിതി ഹുണ്ടിയ (Ishan Kishan girlfriend Aditi Hundia) ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി വൈറലാണ്.
ഇഷാന്‍റെ ചിത്രത്തോടൊപ്പം 'സ്വപ്‌ന തുല്യമായ ഇന്നിങ്‌സ്, ഇതിലും കൂടുതല്‍ നീ അര്‍ഹിക്കുന്നു' എന്നാണ് അദിതി ഹുണ്ടിയ കുറിച്ചിരിക്കുന്നത് (Aditi Hundia on Ishan Kishan batting against Pakistan). കഴിഞ്ഞ നാല് വർഷത്തോളമായി ഇഷാനും അദിതിയും പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന ഇഷാനെ പിന്തുണയ്‌ക്കുന്നതിനായി അദിതി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്താവുന്നത്.
അതേസമയം മത്സരത്തിലെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ചില തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കാനും ഇഷാന്‍ കിഷന് കഴിഞ്ഞിരുന്നു. ഏകദിനത്തില്‍ 25-കാരനായ ഇഷാന്‍റെ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ചുറിയാണിത് (Ishan Kishan hits fourth consecutive ODI fifty).
വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയിലെ മൂന്ന് മത്സങ്ങളിലും അര്‍ധ സെഞ്ചുറി നേടാന്‍ ഇഷാന്‍ കിഷന് കഴിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിക്ക് (MS Dhoni) മാത്രം സ്വന്തമായിരുന്ന ഒരു വമ്പന്‍ റെക്കോഡിന് ഒപ്പം പിടിച്ചിരിക്കുകയാണ് ഇഷാന്‍. തുടര്‍ച്ചയായി നാല് ഏകദിന അർധ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ഇഷാന്‍ കിഷൻ സ്വന്തമാക്കിയത് (Ishan Kishan second Indian keeper after MS Dhoni to record 4 consecutive ODI fifties).