ETV Bharat / sports

Adam Gilchrist names World Cup 2023 favourites 'ഇന്ത്യയും പാകിസ്ഥാനും ഉണ്ടാവും, മറ്റ് രണ്ട് ടീമുകള്‍...'; ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആദം ഗിൽക്രിസ്റ്റ് - ആദം ഗിൽക്രിസ്റ്റ്

Adam Gilchrist on Australia cricket team ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് മുന്‍ താരം ആദം ഗിൽക്രിസ്റ്റ്.

Adam Gilchrist names World Cup 2023 favourites  Adam Gilchrist on Australia cricket team  Adam Gilchrist  Australia cricket team  Adam Zampa  Adam Gilchrist on Adam Zampa  ഏകദിന ലോകകപ്പ്  ആദം ഗിൽക്രിസ്റ്റ്  ആദം സാംപ
Adam Gilchrist names World Cup 2023 favourites
author img

By ETV Bharat Kerala Team

Published : Sep 19, 2023, 12:36 PM IST

അഹമ്മദാബാദ്: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന് (ODI World Cup 2023) ഏതാനും ആഴ്‌ചകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ലോക ക്രിക്കറ്റിലെ വമ്പന്മാര്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ ആര്‍ക്കൊപ്പമാവും അന്തിമ വിജയമെന്ന ചര്‍ച്ചകള്‍ നിലവില്‍ ആരാധകര്‍ക്കിടയിലും വിദഗ്‌ധര്‍ക്കിടിയിലും സജീവമാണ്. ഇപ്പോഴിതാ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റ് (Adam Gilchrist).

ആതിഥേയരായ ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളാവും അവസാന നാലില്‍ എത്തുകയെന്നാണ് ലോകകപ്പ് ജേതാവ് കൂടിയായി ആദം ഗിൽക്രിസ്റ്റ് പറയുന്നത് (Adam Gilchrist names his four favourites for the ODI World Cup 2023). 'അവസാന നാലില്‍ ഇന്ത്യയും പാകിസ്ഥാനും ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മറ്റ് രണ്ട് ടീമുകളാണ്'. അഹമ്മദാബാദിൽ നടന്ന ഒരു പ്രൊമോഷണൽ ഇവന്‍റിനിടെ ഓസീസ് മുന്‍ താരം മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു (Adam Gilchrist on Australia cricket team) . കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നും അവര്‍ ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാവുമെന്നും താരം അഭിപ്രായപ്പെട്ടു. പ്രോട്ടീസിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയില്‍ 2-3ന് ഓസീസ് തോല്‍വി വഴങ്ങിയിരുന്നു.

ALSO READ: Gautam Gambhir on Shreyas Iyer : 'വരും ദിവസങ്ങളില്‍ പകരക്കാരനെത്തും'; ഏകദിന ലോകകപ്പ് ടീമില്‍ നിന്നും ശ്രേയസ് പുറത്താവുമെന്ന് ഗൗതം ഗംഭീര്‍

ആദ്യ രണ്ട് ഏകദിനങ്ങള്‍ വിജയിച്ചതിന് ശേഷമായിരുന്നു അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസീസ് ടീം പരമ്പര കൈവിട്ടത്. "ഇന്ത്യയിലേക്ക് വരുമ്പോൾ ദക്ഷിണാഫ്രിക്കയിലെ അവരുടെ പ്രയത്നങ്ങളിൽ നിന്ന് ഓസ്‌ട്രേലിയ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാവും. ലോകകപ്പിന് മുന്നെ അവര്‍ക്ക് ഇന്ത്യയ്‌ക്ക് എതിരെ മൂന്ന് മത്സരങ്ങളുണ്ട്.

ALSO READ: Kapil Dev On Indian Team: 'ലോകകപ്പ് നേടാൻ ഈ ടീം തയാറാണ്, ആവേശത്തോടെ കളിക്കണം, ആസ്വദിക്കണം': കപിൽ ദേവ്

അവിടെ സ്‌ക്വാഡിന്‍റെ ശക്തികൂടുതല്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിയും. പരമ്പരയിലെ പ്രകടനം അവര്‍ എവിടെ നില്‍കുന്നു എന്ന് നമ്മളോട് പറയും. ദക്ഷിണാഫ്രിക്കയില്‍ ആദം സാംപ (Adam Zampa) ഒരല്‍പം റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്. വ്യത്യസ്‌തമായ പിച്ചുകളാണ് അവിടെയുള്ളത്.

അവന്‍ ഒരു ലോകോത്തര സ്പിൻ ബോളറാണ് (Adam Gilchrist on Adam Zampa). പ്രത്യേകിച്ച് ടി20 ക്രിക്കറ്റിലുടനീളം അവന്‍ അത് കാണിച്ചുതന്നു. ഇപ്പോൾ ഏകദിന ലോകകപ്പിൽ അവന് അവസരം ലഭിച്ചിരിക്കുകയാണ്. ഓസീസിന്‍റെ ഈ സംഘം കാര്യങ്ങളറിയാവുന്നവരാണ്.

ലോകമെമ്പാടുമുള്ള ബാറ്റിങ്‌ നിരയ്‌ക്കെതിരെ അവർക്ക് തങ്ങളുടെ അനുഭവങ്ങളെല്ലാം ഉപയോഗിക്കുകയും ഭയമില്ലാതെ കളിക്കുകയും ചെയ്യാം" ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ALSO READ: Ravichandran Ashwin Comeback In ODI: അശ്വിനില്ലാതെ എന്ത് ഇന്ത്യ, ഓസീസിന് എതിരായ ടീമില്‍... ഒപ്പം ലോകകപ്പ് സ്വപ്‌നവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.