ETV Bharat / sports

'ബാറ്റിങ് യൂണിറ്റുകള്‍ തമ്മിലുള്ള പോരാട്ടം, സെമിയില്‍ മുന്‍തൂക്കം ഇന്ത്യയ്ക്ക്': എബി ഡിവില്ലിയേഴ്‌സ്

അഡ്‌ലെയ്‌ഡ് പിച്ചിന്‍റെ സ്വഭാവവും ഗ്രൗണ്ടില്‍ വിരാട് കോലിയുടെ റെക്കോഡും ചൂണ്ടിക്കാട്ടിയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ പ്രതികരണം

ab devilliers  india england semi final  t20 world cup 2022  അഡ്‌ലെയ്‌ഡ്  എബി ഡിവില്ലിയേഴ്‌സ്  ടി20 ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ vs ഇംഗ്ലണ്ട് സെമിഫൈനല്‍
ബാറ്റിങ് യൂണിറ്റുകള്‍ തമ്മിലുള്ള പോരാട്ടം, സെമിയില്‍ മുന്‍തൂക്കം ഇന്ത്യക്ക്; എബി ഡിവില്ലിയേഴ്‌സ്
author img

By

Published : Nov 10, 2022, 1:24 PM IST

അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മുന്‍തൂക്കം ഇന്ത്യയ്ക്കാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. അഡ്‌ലെയ്‌ഡ് പിച്ചിന്‍റെ സ്വഭാവവും ഗ്രൗണ്ടില്‍ വിരാട് കോലിയുടെ റെക്കോഡുകളും പരാമര്‍ശിച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ പ്രതികരണം. രണ്ട് മികച്ച ബാറ്റിങ് യൂണിറ്റുകള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും സെമിയില്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെ അപേക്ഷിച്ച് ഏറ്റവും മികച്ചൊരു ടീമാണ് ഇംഗ്ലണ്ടിന്‍റെത്. അവരുടെ ബാറ്റിങ് ലൈനപ്പിലുള്ള താരങ്ങളെല്ലാം തന്നെ മാച്ച് വിന്നേഴ്‌സാണ്. ഇംഗ്ലണ്ടിന്‍റെ ബോളിങ് അത്ര മികച്ചതെന്ന അഭിപ്രായം എനിക്കില്ല. എന്നാലും എതിരാളികളെ എറിഞ്ഞിടാനുള്ള കരുത്ത് അവര്‍ക്കുണ്ട്.

സ്‌റ്റോക്‌സ്, കറന്‍, വോക്‌സ് എന്നിവരെല്ലാം മികച്ച രീതിയില്‍ തന്നെ പന്തെറിയുന്നവരാണ്. ഇംഗ്ലണ്ട് നിരയിലെ ആദില്‍ റഷീദ് മികച്ചൊരു വിക്കറ്റ് വേട്ടക്കാരനാണ്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഇംഗ്ലീഷ് ബോളര്‍മാരെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു.

Also Read: ടി20 ലോകകപ്പ്: കണക്കിലെ കളിയില്‍ ഇന്ത്യ മുന്നില്‍, എങ്കിലും കരുതിയിരിക്കണം ഇംഗ്ലീഷ് പടയെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.