ETV Bharat / sports

'എനിക്ക് നിങ്ങളെ കുറിച്ച് ഒരു പുസ്‌തകം എഴുതാം' ; ഹാഷിം അംലയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി എബി ഡിവില്ലിയേഴ്‌സ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച ഹാഷിം അംല കൗണ്ടി ക്രിക്കറ്റില്‍ സജീവമായിരുന്നു

hashim amla retirement  hashim amla  ab de villiers  ab de villiers on hashim amla  ab de villiers about hashim amla tweet  ഹാഷിം അംല  എബി ഡിവില്ലിയേഴ്‌സ്  ഹാഷിം അംല വിരമിക്കല്‍  കൗണ്ടി ക്രിക്കറ്റ്  എബി ഡിവില്ലിയേഴ്‌സ് ട്വിറ്റര്‍
HASHIM AMLA AB DE VILLIERS
author img

By

Published : Jan 19, 2023, 2:32 PM IST

കേപ്പ്ടൗണ്‍ : ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം ഹാഷിം അംല കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും 2019ല്‍ കളിയവസാനിപ്പിച്ച താരം കൗണ്ടി ചാമ്പ്യന്‍ഷിപ്പിലായിരുന്നു കളിച്ചിരുന്നത്. കൗണ്ടി ക്രിക്കറ്റില്‍ സറേയ്‌ക്കായി വീണ്ടും കളിക്കില്ലെന്ന് താരം ഉറപ്പിച്ചതിന് പിന്നാലെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് അന്ത്യമായത്. എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹാഷിം അംലയ്ക്ക് വികാരനിർഭരമായ കുറിപ്പുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയിരുന്നു.

  • Hashim Amla.. where do I start?! Not easy. Might take me a few days, weeks, months, years.

    I can literally write a book about you.

    Humaam, thank you for always being there for me. You’ve always been a brother who made me feel safe in so many ways.

    — AB de Villiers (@ABdeVilliers17) January 18, 2023 " class="align-text-top noRightClick twitterSection" data=" ">

''ഹാഷിം അംല.. ഞാൻ എവിടെ തുടങ്ങും?, എളുപ്പമല്ല. കുറച്ച് ദിവസങ്ങൾ, ആഴ്‌ചകൾ, മാസങ്ങൾ, വർഷങ്ങൾ എടുത്തേക്കാം. നിങ്ങളെ കുറിച്ച് എനിക്കൊരു പുസ്‌തകം എഴുതാം.

ഹുമാം, എനിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിന് നന്ദി. എല്ലായ്‌പ്പോഴും നിങ്ങൾ എനിക്കൊരു സഹോദരനാണ്. നിങ്ങളുടെ യാത്ര എളുപ്പമായിരുന്നില്ല.

വിചിത്രമായ സാങ്കേതിക മികവുള്ളയാള്‍, അയാള്‍ ഒരിക്കലും സ്ഥിരത പുലര്‍ത്തിയേക്കില്ല, ഇത്രയും കാലം തന്‍റെ മികവ് തുടര്‍ന്നേക്കില്ല. എന്നാല്‍ നിങ്ങളുടേതായ വളരെ തനതായ രീതിയിൽ, നിങ്ങൾ അവിടെ നിന്ന് ഇറങ്ങി നിങ്ങൾക്ക് മാത്രം കഴിയുന്നതുപോലെ ബാറ്റ് ചെയ്‌തു. ശാന്തനായി, സമർത്ഥനും, വിനയാന്വിതനുമായി നിലയുറപ്പിച്ചു. എല്ലായ്‌പ്പോഴും ടീമിന് വേണ്ടി, നിങ്ങളുടെ രാജ്യത്തിനായി എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ നിങ്ങൾ എന്നെ പ്രചോദിപ്പിച്ചു.

അതുകൊണ്ട് തന്നെ ഇന്ന് നിന്നെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ ക്രിക്കറ്റിനെ മനോഹരമാക്കി. നമുക്ക് എല്ലാവര്‍ക്കും അതില്‍ നിന്നും പഠിക്കാനുണ്ട്. ഒരിക്കല്‍ കൂടി നിങ്ങളോടൊപ്പം ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''- എബി ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ 34104 റണ്‍സ് അംല അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതില്‍ 18672 റണ്‍സും പിറന്നത് പ്രോട്ടീസ് കുപ്പായത്തിലാണ്. 2004-2019 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 124 മത്സരങ്ങളില്‍ 46.64 ശരാശരിയില്‍ കളിച്ച അംല 9282 റണ്‍സാണ് നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു അംല. റണ്‍വേട്ടക്കാരില്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക് കാലിസ്(13,206 റണ്‍സ്) മാത്രമായിരുന്നു അംലയ്‌ക്ക് മുന്നിലുണ്ടായിരുന്നത്. ടെസ്റ്റ് കരിയറില്‍ 28 സെഞ്ച്വറിയും അദ്ദേഹത്തിന്‍റെ അക്കൗണ്ടിലുണ്ട്.

ഇംഗ്ലണ്ടിനെതിരെ 2012 ല്‍ ഓവലില്‍ പുറത്താകാതെ നേടിയ 311 ആണ് ഉയര്‍ന്ന സ്കോര്‍. ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ആദ്യ ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ചുറി കൂടിയായിരുന്നു ഇത്.

181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ ബാറ്റ് വീശിയ അംല 8113 റണ്‍സ് നേടി. 27 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. 44 രാജ്യാന്തര ട്വന്‍റി 20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സുമായിരുന്നു അദ്ദേഹത്തിന്‍റെ സമ്പാദ്യം. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എംഐ കേപ്‌ടൗണിന്‍റെ ബാറ്റിങ് പരിശീലകന്‍റെ റോളിലാണ് അംലയുള്ളത്.

2019 ഏകദിന ലോകകപ്പിന് പിന്നാലെയായിരുന്നു താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായും അംല പാഡണിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.