ETV Bharat / sports

ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ പുറത്തേക്ക് ആര്..? 'പോരാട്ടം സൂര്യയും ശ്രേയസും തമ്മില്‍': ആകാശ് ചോപ്ര

Aakash Chopra On Suryakumar Yadav: ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങള്‍ക്ക് മുന്‍പ് സൂര്യകുമാര്‍ യാദവിന് തന്‍റെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരമെന്ന് ആകാശ് ചോപ്ര.

Cricket World Cup 2023  Aakash Chopra On Suryakumar Yadav  Suryakumar Yadav Stats In Cricket World Cup  India vs Sri Lanka  Hardik Pandya Injury  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ്  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവിന് നിര്‍ദേശവുമായി ആകാശ് ചോപ്ര  ആകാശ് ചോപ്ര
Suryakumar Yadav
author img

By ETV Bharat Kerala Team

Published : Nov 2, 2023, 12:17 PM IST

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് (Cricket World Cup 2023) സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) തിരിച്ചുവരവിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) ലഭിച്ചിരിക്കുന്ന അവസരമാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരമെന്ന് ആകാശ് ചോപ്ര. ലോകകപ്പില്‍ ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രം അവസരം ലഭിച്ച സൂര്യകുമാര്‍ യാദവ് 51 റണ്‍സാണ് ടീമിനായി സ്കോര്‍ ചെയ്‌തത്. ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ 49 റണ്‍സ് പ്രകടനവുായി ഇന്ത്യന്‍ ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കാനും സൂര്യയ്‌ക്കായി.

ലോകകപ്പില്‍ ഇന്ത്യ കളിച്ച ആദ്യ നാല് മത്സരങ്ങളിലും ഡഗ്ഔട്ടിലായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ സ്ഥാനം. ഇന്ത്യയുടെ നാലാമത്തെ മത്സരത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക് പറ്റിയതോടെയാണ് സൂര്യയ്‌ക്ക് ടീമിലേക്ക് അവസരം ലഭിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലൂടെ ആയിരുന്നു ലോകകപ്പില്‍ 33-കാരനായ സൂര്യയുടെ അരങ്ങേറ്റം.

ഈ മത്സരത്തില്‍ റണ്‍ ഔട്ട് ആയ താരം, ഇംഗ്ലണ്ടിനെതിരെ ബാറ്റുകൊണ്ട് നിര്‍ണായക സംഭാവനയാണ് ടീമിനായി നല്‍കിയത്. 131-4 എന്ന നിലയില്‍ ലഖ്‌നൗവില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ബാറ്റിങ് ആരംഭിച്ച സൂര്യ കരുതലോടെ കളിച്ചാണ് ടീം ടോട്ടല്‍ 200 കടത്തിയത്. 47 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 49 റണ്‍സായിരുന്നു ഈ മത്സരത്തില്‍ സൂര്യയുടെ സമ്പാദ്യം.

Also Read : 'ഇങ്ങനെയൊരു ബൗളിങ് യൂണിറ്റ്... ഏത് ടീമും ആഗ്രഹിച്ചുപോകും'; ഇന്ത്യയെ പുകഴ്‌ത്തി ശ്രീലങ്കന്‍ പരിശീലകന്‍

'അടുത്ത രണ്ട് മത്സരങ്ങള്‍ക്കും ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിന് സൂര്യയ്‌ക്ക് ലഭിച്ചിരിക്കുന്ന അവസരമാണിത്. ഇനിയുള്ള പ്രകടനങ്ങള്‍ നോക്ക് ഔട്ട് സ്റ്റേജിലും ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതായിരിക്കും. അതുകൊണ്ട് ടീമിലെ സ്ഥാനത്തിനായി ഇനിയുള്ള മത്സരം ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും തമ്മിലായിരിക്കും' - തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഉള്‍പ്പടെ ആകെ മൂന്ന് കളികളാണ് ടീം ഇന്ത്യയ്‌ക്ക് ശേഷിക്കുന്നത്. ഇതില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തിലായിരിക്കും ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പാണ്ഡ്യ മടങ്ങിയെത്തുമ്പോള്‍ ആരാകും ടീമിന് പുറത്തേക്ക് പോകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Read More : ഇന്ത്യന്‍ ആരാധകര്‍ക്ക് കനത്ത നിരാശ; ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ് വൈകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.