ETV Bharat / sports

IND vs SA : സെഞ്ചൂറിയനില്‍ ഇന്ത്യ 327ന് പുറത്ത്; എന്‍ഗിഡിക്ക് ആറ് വിക്കറ്റ് - ലുംഗി എന്‍ഗിഡിയുടെ ആറ് വിക്കറ്റ്

രണ്ടാം ദിനം മഴയെടുത്ത മത്സരത്തിന്‍റെ മൂന്നാം ദിനം മൂന്നിന് 272 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 55 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.

India all out  India vs South Africa  India scorecard  India first innings score  KL Rahul century  ഇന്ത്യ-ദക്ഷിണാഫ്രിക്ക  ലുംഗി എന്‍ഗിഡിയുടെ ആറ് വിക്കറ്റ്  കെഎല്‍ രാഹുലിന് സെഞ്ചുറി
IND vs SA : സെഞ്ചൂറിയനില്‍ ഇന്ത്യ 327ന് പുറത്ത്; എന്‍ഗിഡിക്ക് ആറ് വിക്കറ്റ്
author img

By

Published : Dec 28, 2021, 3:40 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസറ്റില്‍ ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 327ന് പുറത്ത്. രണ്ടാം ദിനം മഴയെടുത്ത മത്സരത്തിന്‍റെ മൂന്നാം ദിനം മൂന്നിന് 272 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 55 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.

ലുംഗി എന്‍ഗിഡിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 24 ഓവറില്‍ 71 റണ്‍സ് വഴങ്ങിയാണ് താരം അറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 26 ഓവറില്‍ 72 റണ്‍സ് വഴങ്ങി കഗിസോ റബാദ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മാർക്കോ ജാൻസൻ ശേഷിക്കുന്ന ഒരു വിക്കറ്റും നേടി.

123 റണ്‍സ് നേടിയ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ (60), അജിങ്ക്യ രഹാനെ (48), വിരാട് കോലി (35) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

ചേതേശ്വര്‍ പൂജാര (0), റിഷഭ് പന്ത് (8), ആര്‍ അശ്വിന്‍ (4), ശാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് ഷമി (8), ജസ്‌പ്രീത് ബുംറ (14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മുഹമ്മദ് സിറാജ് പുറത്താവാതെ നിന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.