ETV Bharat / sports

ഡെൻമാർക്ക് ഓപ്പൺ; ഇന്ത്യൻ താരങ്ങളെല്ലാം പുറത്ത്

author img

By

Published : Oct 18, 2019, 9:24 AM IST

പി.വി സിന്ധു, സായ്പ്രണീത്, സമീർ വെർമ, സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത് എന്നിവർ ഡെൻമാർക്ക് ഓപ്പണില്‍ നിന്ന് പുറത്ത്

ഡെൻമാർക്ക് ഓപ്പൺ: ഇന്ത്യൻ താരങ്ങളെല്ലാം പുറത്ത്

കോപൻഹേഗൻ: ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്‌മിന്‍റണില്‍ നിന്ന് ഇന്ത്യൻ താരങ്ങളെല്ലാം പുറത്ത്. വനിത സിംഗിൾസ് പ്രീക്വാർട്ടറില്‍ ലോക ചാമ്പ്യനായ ഇന്ത്യയുടെ പി.വി സിന്ധുവാണ് ഏറ്റവും ഒടുവില്‍ പുറത്തായത്. ദക്ഷിണ കൊറിയയുടെ യുവതാരം ആൻ സി യങിനോടാണ് സിന്ധു പരാജയപ്പെട്ടത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ തോല്‍വി. സ്കോർ: 14-21, 17-21. പതിനേഴുകാരിയായ ആൻ സി യങിന്‍റെ കരിയറിലെ ഏറ്റവും വലിയ ജയമാണിത്. ലോക ചാമ്പ്യൻഷിപ്പില്‍ തകർപ്പൻ പ്രകടനം പുറത്തെടുത്ത സിന്ധുവിന് ഡെൻമാർക്ക് ഓപ്പണില്‍ മികവിലേക്ക് ഉയരാനായില്ല. ലോക ജേതാവായതിന് ശേഷം തുടർച്ചയായ മൂന്നാമത്തെ ടൂർണമെന്‍റിലാണ് സിന്ധു നേരത്തെ പുറത്താവുന്നത്. പ്രീക്വാർട്ടർ മത്സരം 40 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ഇന്ത്യയുടെ മറ്റൊരു വനിത താരം സൈന നെഹ്‌വാൾ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ജപ്പാന്‍റെ സയാക താകാഹാഷിയാണ് സൈനയെ തോല്‍പ്പിച്ചത്.

പുരുഷ വിഭാഗത്തില്‍ സായ്പ്രണീതും സമീർ വെർമയും ഡെൻമാർക്ക് ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോട്ടയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സായ്പ്രണീതിന്‍റെ തോല്‍വി. ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോങ്ങാണ് സമീർ വെർമയെ കീഴടക്കിയത്. സിംഗിൾസില്‍ മത്സരിച്ച ഒരാൾപോലും ക്വാർട്ടർ ഫൈനലിലെത്താതെയാണ് ഇന്ത്യ മടങ്ങുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.