ETV Bharat / sports

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ : ക്വാര്‍ട്ടർ ഫൈനലിൽ അടിതെറ്റി പി.വി സിന്ധു, തോൽവിയോടെ പുറത്ത്

കൊറിയയുടെ ആന്‍ സെയങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോൽവി വഴങ്ങിയത്

sports  PV Sindhu  PV Sindhu Loses In Quarterfinals of Denmark Open  Denmark Open  ഡെന്‍മാര്‍ക്ക് ഓപ്പണ്‍  ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്‌മിന്‍റണിൽ  പി.വി സിന്ധു  ടോക്കിയോ ഒളിമ്പിക്‌സ്
ഡെന്‍മാര്‍ക്ക് ഓപ്പണ്‍ : ക്വാര്‍ട്ടർ ഫൈനലിൽ അടിതെറ്റി പി.വി സിന്ധു, തോൽവിയോടെ പുറത്ത്
author img

By

Published : Oct 22, 2021, 10:18 PM IST

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ വിജയപ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. ക്വാര്‍ട്ടർ ഫൈനലിൽ കൊറിയയുടെ ആന്‍ സെയങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 11-21, 12-21.

നേരത്തെ തായ്‌ലന്‍റിന്‍റെ ബുസാനൻ ഓങ്ക്‌ബാമ്രുൻങ്ഫാനിനെ 67 മിനിട്ട് നീണ്ടുനിന്ന കനത്ത പോരാട്ടത്തിൽ കീഴടക്കിയാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്. ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം സിന്ധു മത്സരിക്കുന്ന ആദ്യത്തെ ടൂർണമെന്‍റാണിത്. ഒളിമ്പിക്‌സിന് ശേഷം താരം ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനായി നീണ്ട ഇടവേള എടുത്തിരുന്നു.

ALSO READ : ഇനി കുട്ടിക്രിക്കറ്റിന്‍റെ വിസ്‌മയ രാവുകൾ ; ടി 20 ലോകകപ്പ്‌ മാമാങ്കത്തിന് നാളെ തുടക്കം

അതേസമയം ലോക മൂന്നാം നമ്പർ താരമായ ഡെൻമാർക്കിന്‍റെ ആന്‍ഡേഴ്‌സ് അന്‍റേണ്‍സണിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ച് ഇന്ത്യയുടെ സമീർ വർമ ക്വാർട്ടറിൽ പ്രവേശിച്ചു. ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പുരുഷ താരമാണ് സമീര്‍ വര്‍മ. സ്കോർ 21-14, 21-18.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.