ETV Bharat / sports

മലേഷ്യൻ ഓപ്പണിൽ നിന്ന് സമീർ വർമ്മ പുറത്ത് - സമീർ വർമ്മ

മികച്ച പ്രകടനമാണ് സമീർ വർമ്മ കാഴ്ച്ചവെച്ചതെങ്കിലും ചൈനീസ് താരത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് മത്സരം കൈവിടുകയായിരുന്നു. ഡിസംബറില്‍ നടന്ന ലോക ടൂര്‍ ഫൈനല്‍സിലും ചൈനീസ് താരത്തോട് സമീർ പരാജയപ്പെട്ടിരുന്നു.

സമീർ വർമ്മ
author img

By

Published : Apr 2, 2019, 7:28 PM IST

മലേഷ്യൻ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ നിന്ന് ഇന്ത്യൻ താരം സമീർ വർമ്മപുറത്തായി. ആദ്യ റൗണ്ടില്‍ ലോക രണ്ടാം റാങ്കുകാരനായ ചൈനയുടെ ഷി യുഖിയോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സമീർ പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍ 20 - 22, 23 - 21, 12 - 21. ഡിസംബറില്‍ നടന്ന ലോക ടൂര്‍ ഫൈനല്‍സിലും ചൈനീസ് താരത്തോട് സമീർ പരാജയപ്പെട്ടിരുന്നു.

ആദ്യ രണ്ട് സെറ്റിലും കനത്ത പോരാട്ടം കാഴ്ചവെച്ച സമീറിന് മൂന്നാം സെറ്റില്‍ കാലിടറുകയായിരുന്നു. ആദ്യ സെറ്റിലെ കനത്ത പോരാട്ടത്തിനൊടുവിൽ ഗെയിം കൈവിട്ട സമീർ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച് ഗെയിം സ്വന്തമാക്കി.

ആദ്യ രണ്ട് സെറ്റുകളിലെടുത്ത മികവ് മൂന്നാം സെറ്റിൽ തുടരാൻ സമീറിനായില്ല. തുടക്കത്തില്‍ 9 - 0 എന്ന നിലയില്‍ ഷി യുഖി ലീഡെടുത്തു. പിന്നീട് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മൂന്നാം സെറ്റ് 12 - 21 എന്ന സ്കോറിന് ചൈനീസ് താരം സ്വന്തമാക്കുകയായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി സഖ്യം മിക്‌സ് ഡബിള്‍സില്‍ അയര്‍ലന്‍ഡ് സഖ്യത്തെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍ 22 - 20, 24 - 20.

Intro:Body:

മലേഷ്യൻ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ നിന്ന് പുറത്തായി ഇന്ത്യൻതാരം സമീർ വർമ്മ. ആദ്യ റൗണ്ടില്‍ ലോക രണ്ടാം റാങ്കുകാരനായ ചൈനയുടെ ഷി യുഖിയോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സമീർ പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍ 20-22, 23-21, 12-21. ഡിസംബറില്‍ നടന്ന ലോക ടൂര്‍ ഫൈനല്‍സിലും ചൈനീസ് താരത്തോട് സമീർ പരാജയപ്പെട്ടിരുന്നു.

മികച്ച പ്രകടനമാണ് ഇന്ത്യൻ യുവതാരം കാഴ്ച്ചവെച്ചതെങ്കിലും തോൽവിയായിരുന്നു ഫലം. ആദ്യ രണ്ട് സെറ്റിലും കനത്ത പോരാട്ടം കാഴ്ചവെച്ച സമീറിന് മൂന്നാം സെറ്റില്‍ കാലിടറുകയായിരുന്നു. ആദ്യ സെറ്റിലെ കനത്ത പോരാട്ടത്തിനൊടുവിൽ ഗെയിം കൈവിട്ട സമീർ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച് ഗെയിം സ്വന്തമാക്കി.

ആദ്യ രണ്ട് സെറ്റുകളിലെടുത്ത മികവ് മൂന്നാം സെറ്റിൽ തുടരാൻ സമീറിനായില്ല. തുടക്കത്തില്‍ 9-0 എന്ന നിലയില്‍ ഷി യുഖി ലീഡെടുത്തു. പിന്നീട് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മൂന്നാം സെറ്റ് 12-21 എന്ന സ്കോറിന് ചൈനീസ് താരം സ്വന്തമാക്കുകയായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി സഖ്യം മിക്‌സ് ഡബിള്‍സില്‍ അയര്‍ലന്‍ഡ് സഖ്യത്തെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍ 22-20, 24-20.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.