ETV Bharat / sports

ഡച്ച് ഓപ്പൺ കിരീടം ചൂടി ലക്ഷ്യസെൻ - badminton news

ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായ കൗമാര താരം ലക്ഷ്യ സെന്നിന് കരിയറിലെ ആദ്യ ബി.ഡബ്ല്യു.എഫ് കിരീടം

ഡച്ച് ഓപ്പൺ കിരീടം ചൂടി ലക്ഷ്യസെൻ
author img

By

Published : Oct 13, 2019, 10:11 PM IST

അല്‍മെരെ: കരിയറിലെ ആദ്യ ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവ ബാഡ്മിന്‍റൺ താരം ലക്ഷ്യസെന്‍. ഡച്ച് ഓപ്പൺ ബാഡ്‌മിന്‍റണില്‍ പുരുഷ വിഭാഗം സിംഗിൾസിലാണ് ലക്ഷ്യ സെന്നിന്‍റെ കിരീടനേട്ടം.

മൂന്ന് ഗെയിമുകള്‍ നീണ്ട് നിന്ന് പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം നേടിയത്. സ്‌കോര്‍: 15-21, 21-14, 21-15. മത്സരം ഒരു മണിക്കൂർ മൂന്ന് മിനിറ്റ് നീണ്ടുനിന്നു. 75,000 യു.എസ് ഡോളര്‍ സമ്മാനത്തുക നല്‍കുന്ന ടൂർണമെന്‍റാണ് ഡച്ച് ഓപ്പൺ.

കഴിഞ്ഞ വര്‍ഷം ഏഷ്യൻ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളിയും ലക്ഷ്യ സെന്‍ നേടിയിരുന്നു. ഈ വര്‍ഷം നടന്ന ബെല്‍ജിയന്‍ ഇന്‍റർനാഷണലില്‍ വിജയിച്ച ലക്ഷ്യ സെന്‍ പോളിഷ് ഓപ്പണില്‍ റണ്ണറപ്പുമായിരുന്നു. ലോക ബാഡ്‌മിന്‍റൺ റാങ്കിങില്‍ 72-ാം സ്ഥാനത്താണ് ലക്ഷ്യസെൻ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.